അങ്കമാലിയില്‍ ബൈക്കില്‍ അമിതവേഗത്തില്‍ പോയത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.... പോകുന്ന വഴി പ്രതിയുടെ ബൈക്ക് അപകടത്തില്‍പെട്ടു, ആശുപത്രിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

അങ്കമാലിയില്‍ ബൈക്കില്‍ അമിതവേഗത്തില്‍ പോയത് ചോദ്യം ചെയ്തതിന് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.... പോകുന്ന വഴി പ്രതിയുടെ ബൈക്ക് അപകടത്തില്‍പെട്ടു.
ശിവജിപുരം മേയ്ക്കാട്ട് മാലിയില്‍ വീട്ടില്‍ രാജന്റെ മകന്‍ അനു (40) വിനാണ് വെട്ടേറ്റത്. അനുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സൗത്ത് കിടങ്ങൂര്‍ അമ്പാടന്‍ വീട്ടില്‍ സന്ദീപിനെ (25) അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ഒമ്പതോടെ ശിവജിപുരം അമ്പലത്തിനു സമീപമായിരുന്നു സംഭവം നടന്നത്.
അനുവും സുഹൃത്തുക്കളും റോഡരികില്‍ സംസാരിച്ച് നില്‍ക്കുമ്പോഴാണ് സന്ദീപ് ബൈക്കില്‍ വേഗത്തില്‍ പോയത്. ഇത് ചോദ്യം ചെയ്തപ്പോള്‍ സന്ദീപ് തിരികെയെത്തി മീന്‍ വെട്ടുന്ന വാളുകൊണ്ട് അനുവിനെ വെട്ടുകയായിരുന്നുവെന്ന് പോലീസ് .
സംഭവത്തിനു ശേഷം ബൈക്കില്‍ യാത്ര തുടര്‍ന്ന സന്ദീപ് ചെങ്കലിലെത്തിയപ്പോള്‍ അപകടത്തില്‍ പെട്ടു. സന്ദീപ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ സന്ദീപിനെ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍നിന്നാണ് പോലീസ് സന്ദീപിനെ കസ്റ്റഡിയിലെടുത്തത്. മുഖത്ത് വെട്ടേറ്റ അനു എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നു.
https://www.facebook.com/Malayalivartha

























