നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാര്‍ വായ്പ തട്ടിപ്പു കേസ് ... ബാങ്ക് ബ്രാഞ്ച് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലര്‍ വെഹിക്കിള്‍ ടെറിറ്ററി ഹെഡ്ഡുമടക്കം 5 പേര്‍ക്ക് അറസ്റ്റ് വാറണ്ട്

നാലാഞ്ചിറ സ്റ്റേറ്റ് ബാങ്ക് കാര്‍ വായ്പ തട്ടിപ്പു കേസില്‍ കോടതിയില്‍ ഹാജരാകാത്തതിന് ബാങ്ക് മാനേജരും ഡെപ്യൂട്ടി മാനേജരും പോപ്പുലര്‍ വെഹിക്കിള്‍സ് ടെറിറ്ററി ഹെഡ്ഡുമടക്കം 5 സാക്ഷികള്‍ക്ക് അറസ്റ്റ് വാറണ്ട്.
തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് സാക്ഷികളെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 25 നകം അഞ്ചു പേരെയും അറസ്റ്റ് ചെയ്യാന്‍ പേരൂര്‍ക്കട .പോലീസ് സബ്ബ് ഇന്‍സ്‌പെക്ടറോടാണ് മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടത്.
നാലാഞ്ചിറ എസ് ബി റ്റി മുന്‍ ബ്രാഞ്ച് മാനേജര്‍ ശാസ്തമംഗലം സ്വദേശി ദാമോദരന്‍ , എസ് ബി റ്റി ഡെപ്യൂട്ടി മാനേജര്‍ അഡ്വാന്‍സ് (ഫീല്‍ഡ് ഓഫീസര്‍) ചെറുവയ്ക്കല്‍ സ്വദേശി രാജീവ് , കള്ളിപ്പാലം പോപ്പുലര്‍ വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസിലെ ടെറിറ്ററി ഹെഡ്ഡ് പടിഞ്ഞാറേക്കോട്ട പുന്നപുരം സ്വദേശി വിമല്‍ കുമാര്‍ , പോപ്പുലര്‍ വെഹിക്കിള്‍സ് അസി. ടെറിറ്ററി ഹെഡ് വിളപ്പില്‍ ഊറ്റുകുഴി സ്വദേശി രതീഷ് , അമ്പലത്തറ സ്വദേശി ഷാജി എന്നിവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.
സാക്ഷി വിസ്താര വിചാരണക്കായി കോടതിയില്‍ ഹാജരാകാനുള്ള സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാതെ ഒളിച്ചു മാറി നടന്നതിനാലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2010 ല്‍ 4.16 ലക്ഷത്തിന്റെ കാര്‍ വാങ്ങാന്‍ ഡി ഡി കൈപ്പറ്റിയ ശേഷം രേഖകളില്‍ തിരിമറി നടത്തി വില കുറഞ്ഞ കാര്‍ വാങ്ങി ബാക്കി തുക പോപ്പുലര്‍ കമ്പനിയില്‍ നിന്ന് റീ ഫണ്ട് വാങ്ങി ബാങ്കിനെ വഞ്ചിച്ചുവെന്നാണ് കേസ്.
പട്ടം വില്ലേജ് ഉള്ളൂര്‍ പി. റ്റി. ചാക്കോ നഗറില്‍ അബ്ദുള്‍ ജലീല്‍ (41) , കടകംപള്ളി വില്ലേജ് കുമാരപുരം സ്വദേശി ശിവകുമാര്‍ (40) , മണക്കാട് സ്വദേശികളായ ഗണേഷ് (42) , മുത്തു കുമാര്‍ (31) , ആനയറ സ്വദേശി ഹരി (35) , തിരുമല സ്വദേശി അരവിന്ദ് (30) എന്നിവരാണ് വാഹന വായ്പത്തട്ടിപ്പു കേസിലെ 1 മുതല്‍ 6 വരെയുള്ള പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍) , 34 (പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി കോടതി പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.
2010 ലാണ് വാഹനവായ്പാ വ്യാജ ഇന്‍വോയ്‌സ് തട്ടിപ്പ് നടന്നത്. നാലാഞ്ചിറ എസ്ബിറ്റി ബാങ്കിനെ ചതിച്ച് അമിതലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി അഞ്ചും ആറും പ്രതികള്‍ ഒന്നാം പ്രതിയെ കൊണ്ട് കരമന പോപ്പുലര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ പ്രോ ഫോര്‍മോ ഇന്‍വോയ്‌സ് , ഓര്‍ഡര്‍ ബുക്കിംഗ് ഫോം തുടങ്ങിയ രേഖകള്‍ വാങ്ങിയ ശേഷം ഒന്നാം പ്രതിയെ കൊണ്ട് ഈ രേഖകള്‍ക്കൊപ്പം ഗ്യാരണ്ടര്‍ ബയോഡേറ്റ , ഗ്യാരന്ററുടെ ഐഡി കാര്‍ഡ് , ഗ്യാരന്ററുടെ ടാക്‌സ് റെസീപ്റ്റ് , ലോണ്‍ ആപ്ലിക്കേഷന്‍ , ബയോഡേറ്റ ഫോം, ഐഡി കാര്‍ഡ് , ടാക്‌സ് റെസീപ്റ്റ് തുടങ്ങിയവ ബാങ്കില്‍ ഹാജരാക്കി ഒന്നാം പ്രതിയുടെ പേരില്‍ രണ്ടാം പ്രതിയുടെ ജാമ്യത്തില്‍ 4, 16, 362 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് , ബാങ്കിന്റെ കവറിംഗ് ലെറ്റര്‍ , ഹൈപ്പോത്തിക്കേഷന്‍ ആര്‍. സി. ബുക്കില്‍ പതിക്കാനുള്ള ഫോം നമ്പര്‍ 20 എന്നിവ ഒന്നാം പ്രതിയെക്കൊണ്ട് ബാങ്കില്‍ നിന്ന് കൈയ്യില്‍ വാങ്ങിപ്പിച്ച ശേഷം കവറിംഗ് ലെറ്ററും ഫോറം - 20 ഉം മാറ്റിയ ശേഷം ഡി ഡി മാത്രം അഞ്ചും ആറും പ്രതികള്‍ പോപ്പുലര്‍ കമ്പനിയില്‍ ഹാജരാക്കി
നാലാം പ്രതിയുടെ പേരില്‍ കുറഞ്ഞ തുകയ്ക്കുള്ള കാര്‍ വാങ്ങിയും ബാക്കിത്തുക പോപ്പുലര്‍ കമ്പനിയില്‍ നിന്നും റീഫണ്ട് ചെയ്ത് ബാങ്കിനെ കബളിപ്പിച്ചും രണ്ടാം പ്രതി മൂന്നാം പ്രതിയുടെ ജാമ്യത്തില്‍ 3,97 , 058 രൂപയുടെ ഡി ഡി വാങ്ങി ഇപ്രകാരം ബാങ്കിനെ കബളിപ്പിക്കാന്‍ ശ്രമിച്ചും 1 മുതല്‍ 6 വരെ പ്രതികള്‍ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിച്ച് വിശ്വാസ വഞ്ചന ചെയ്ത് ചതിക്കല്‍ , പൊതു ഉദ്ദേശ്യകാര്യ സാധ്യത്തിനായുള്ള കൂട്ടായ്മ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
നാലാം പ്രതി വില കുറഞ്ഞ കാര്‍ കരമന പോപ്പുലര്‍ കമ്പനിയില്‍ നിന്നും വാങ്ങിയതിന്റെ രേഖകളായ ഓര്‍ഡര്‍ ബുക്കിംഗ് ഫോം , ഡെലിവറി റെസിപ്റ്റ് , പ്രതിയുടെ ഐഡി കാര്‍ഡ് കോപ്പി , വെഹിക്കിള്‍ ഇന്‍വോയ്‌സ് എന്നിവയും മറ്റ് 11 രേഖകളും ലക്ഷ്യം വകകളായി കോടതി മുമ്പാകെയുണ്ട്.
" f
https://www.facebook.com/Malayalivartha

























