കേരളം അടുത്ത ശ്രീലങ്കയാകുമോ? സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; 1000 കോടി രൂപ കൂടി കടമെടുക്കുന്നു; ഈ മാസം ഇത് രണ്ടാം തവണ

സംസ്ഥാനത്ത് വൻ സാമ്പത്തിക പ്രതിസന്ധി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇത് പ്രകാരം സംസ്ഥാന സർക്കാർ 1000 കോടി രൂപയാണ് കടമെടുക്കുന്നത്.
അതേസമയം കേന്ദ്ര സർക്കാർ അനുവദിച്ച പരിധിക്കുള്ളിൽ നിന്നാണിത്. ഇതിനായി റിസർവ് ബാങ്കു വഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം ഒക്ടോബർ മൂന്നിന് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ- കുബേർ സംവിധാനം വഴി നടക്കും.
തുടർന്ന് ഒക്ടോബർ ആദ്യം ശമ്പളവും പെൻഷൻ വിതരണവും തടസമില്ലാതെ നടത്താനാണ് ഇപ്പോൾ കടമെടുക്കുന്നത്. എന്നാൽ ഈ മാസം രണ്ടാം തവണയാണ് കടമെടുക്കുന്നത്. ചൊവ്വാഴ്ച 1436 കോടി കടമെടുത്തിരുന്നു. 18 വർഷത്തേക്ക് 7.69 ശതമാനം നിരക്കിലാണ് എടുത്തത്.
https://www.facebook.com/Malayalivartha

























