മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസ് റദ്ദാക്കുമോ ഇല്ലയോ? നിർണ്ണായക വിധി ഇന്ന്; തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ഇ.ഡിയുടെ സത്യവാങ്മൂലത്തിനെതിരായ മറുപടി വിശദീകരണം ഹർജിക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും?

മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇ ഡി അയച്ച സമൻസ് റദ്ദാക്കുമോ ? ഇല്ലയോ? ആ നിർണ്ണായക വിവരം ഇന്ന് അറിയുവാൻ സാധിക്കും . മസാല ബോണ്ട് കേസിൽ ഇ ഡി യുടെ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട് തോമസ് ഐസകും,കിഫ്ബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുവാനിരിക്കുകയാണ്. ഇ.ഡിയുടെ സത്യവാങ്മൂലത്തിനെതിരായ മറുപടി വിശദീകരണം ഹർജിക്കാർ ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കുവാനും സാധ്യതയുണ്ട്.
ഹർജിയിൽ തോമസ് ഐസക്ക് പ്രധനമായും വാദിക്കുന്നത് മസാല ബോണ്ട് വിതരണത്തിൽ താൻ ഫെമ നിയമ ലംഘനം നടത്തിയെന്നു ഇ.ഡി പറയുന്നുണ്ട്. എന്നാൽ താൻ ചെയ്ത കുറ്റമെന്തെന്ന് ഇ ഡി വ്യക്തമാക്കിയിട്ടില്ല. ഫെമ ലംഘനം റിസർവ് ബാങ്ക് ആണ് അന്വേഷിക്കേണ്ടത് എന്ന കാര്യവും ഹർജിക്കാർ കോടതിയെ അറിയിക്കുകയുണ്ടായി. ഇതരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചാണ് കോടതിയിലേക്ക് പോയിരിക്കുന്നത്. പക്ഷേ ഇവരുടെ ഈ പ്രതിക്കെതിരെ ഇ ഡിയും രംഗത്ത് വന്നിരുന്നു.
ഇ ഡി അന്വേഷണത്തിനെതിരായ തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ അപക്വം ആണെന്നും അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇ.ഡി മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഫെമ നിയമ ലംഘനം അന്വേഷിക്കാൻ ഇ.ഡിയ്‌ക്ക് അധികാരമുണ്ട് . ഐസക് പ്രതിയാണോ എന്ന് പ്രാഥമിക ഘട്ടത്തിൽ പറയാൻ ആകില്ലെന്നും ഇ ഡി വ്യക്തമാക്കിയിരിക്കുകയാണ്.
കിഫ്ബി മസാല ബോണ്ട് വിതരണത്തിൽ ഫെമ നിയമ ലംഘനം നടന്നിട്ടുണ്ടെന്ന പരാതികളുടെയും സി.എ.ജി റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നും ഇ ഡി വ്യക്തമാക്കി. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ചതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് ഇ.ഡി നോട്ടീസുകൾ നൽകിയിരുന്നു .
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നോട്ടിസ് നല്‍കി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി റിപ്പോര്‍ട്ടിലാണ്. സിഎജി റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇഡി 2020 നവംബര്‍ 20നു റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























