മദ്യവിൽപനശാലകൾക്ക് രണ്ടു ദിവസം അവധി; ഇന്ന് വൈകിട്ട് ഏഴുമണിക്ക് അടക്കും; മദ്യശാലകൾ തുറക്കുക തിങ്കളാഴ്ച

സംസ്ഥാനത്ത് മദ്യവിൽപനശാലകൾക്ക് രണ്ടു ദിവസം അവധി. ഇത് പ്രകാരം ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അർധ വാർഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.
ശനിയാഴ്ച ഒന്നാം തീയതി ആയതിനാലും ഞായറാഴ്ച ഗാന്ധിജയന്തി ആയതിനാലുമാണ് സംസ്ഥാനത്ത് രണ്ടുദിവസം മദ്യവിൽപനശാലകൾ അടച്ചിടുന്നത്. അതിനാൽ ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിൽ മദ്യ ശാലകൾ അടച്ചിടും.
അതേസമയം എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. എന്നാൽ ഇന്ന് ഏഴ് മണിക്ക് അടച്ചാൽ ഇനി തിങ്കളാഴ്ചയായിരിക്കും തുറക്കുക. മാത്രമല്ല ബിവറേജസ് ഔട്ട്ലെറ്റുകളിലും വെയർഹൗസുകളിലും കണക്കെടുപ്പ് നടക്കും.
https://www.facebook.com/Malayalivartha

























