സിനിമയുടെ പ്രചാരണത്തിനെത്തിയ യുവ നടിമാർക്കു നേരെ മാളിൽ അതിക്രമം നടന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘം

സിനിമയുടെ പ്രചാരണത്തിനായി ഷോപ്പിങ് മാളിൽ എത്തിയ യുവ നടിമാർക്കു നേരെയുണ്ടായ ലൈംഗികാതിക്രമം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. മാത്രമല്ല അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്നു നടിമാർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.
തുടർന്ന് മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണം മുന്നോട്ടു കൊണ്ടു പോകുക. മാത്രമല്ല ഇതിന്റെ ഭാഗമായി അക്രമ സമയത്തെ ദൃശ്യങ്ങൾക്കു പുറമേ, പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും ശേഖരിച്ചു പരിശോധിക്കാനാണു പൊലീസ് തീരുമാനം.
സംഭവത്തിൽ മാളിലെ സിസിടിവി ദൃശ്യങ്ങൾക്കു പുറമേ സംഘാടകരോ മാൾ അധികൃതരോ ശേഖരിച്ച മുഴുവൻ ദൃശ്യങ്ങളും കൈമാറാനും നിർദേശിച്ചിട്ടുണ്ട്. അതേസമയം അക്രമം നടന്ന സമയത്തെ ദൃശ്യങ്ങളിൽ നിന്നു പ്രതികളെ കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതിനാലാണ് ഇത്തരത്തിൽ ചെയ്യുന്നത്.
https://www.facebook.com/Malayalivartha

























