Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം വ്യക്തമായ പ്ലാനിംഗ്: ദിവസങ്ങൾക്ക് മുമ്പേ മക്കളെ ബന്ധുവീട്ടിലെത്തിച്ചു: വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപ ദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയത് നിർണായകമായി: മണ്ണുമാറ്റിയതോടെ ആദ്യം കണ്ടത് കൈകള്‍; കൊലപാതക വാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിൽ കോളനി നിവാസികൾ...

02 OCTOBER 2022 10:11 AM IST
മലയാളി വാര്‍ത്ത

കാണാതായ ആര്യാട് സ്വദേശിയെ സുഹൃത്തിന്റെ വീടിനു പിന്നിലെ ചാര്‍ത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ. ആലപ്പുഴ ആര്യാട് നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ ആര്യാട് പഞ്ചായത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് ചങ്ങനാശേരി എസി കോളനിയില്‍ ബിന്ദുമോന്റെ സുഹൃത്തായ മുത്തുകുമാറിന്റെ വാടക വീടിന് പിന്നിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂര കൃത്യത്തിന് പിന്നിൽ മുത്തുകുമാറാണെന്നാണ് സൂചന. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. ഇയാൾക്കൊപ്പം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്.


ഇക്കഴിഞ്ഞ ഇരുപത്താറാം തീയതി മുതൽ ബിന്ദുമോനെ കാണാനില്ലായിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞ് പോയതാണെന്നാണ് ആദ്യം കരുതിയത്. വൈകിയും അവിവാഹിതനായ ബിന്ദുമോനെ കാണാതായതോടെ 28ന് ബന്ധുക്കള്‍ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ബിന്ദുമോന്റെ ബൈക്ക് വെള്ളിയാഴ്ച പുതുപ്പള്ളിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഇയാൾ കോട്ടയം ജില്ലയിലെത്തിയെന്ന് ഉറപ്പായി.

ബിന്ദുമോന്റെ ഫോണ്‍വിവരങ്ങള്‍ പരിശോധിച്ച പോലീസ്, ഇയാള്‍ അവസാനം വിളിച്ചത് സുഹൃത്തായ മുത്തുകുമാര്‍ എന്നയാളിനെയാണെന്ന് കണ്ടെത്തി. ലൊക്കേഷന്‍ പ്രകാരം തിരുവല്ലയില്‍ ഫോണ്‍ ഓഫായിരുന്നു. പിന്നീട് പൂവത്തും ഇയാളുടെ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. മുത്തുകുമാര്‍ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസ്സിലായി. ആലപ്പുഴ നോര്‍ത്ത് പോലീസ് മുത്തുകുമാറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇത് കൂടുതല്‍ സംശയം ജനിപ്പിച്ചു. ഇതോടെയാണ് മുത്തുകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പോലീസെത്തി മുത്തുകുമാറിന്റെ വീട് വളഞ്ഞു. ഇവിടെ വീടിനു പിന്നില്‍ ചാര്‍ത്തിനോടു ചേര്‍ന്നുള്ള തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

 

വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്. മുത്തുകുമാറിന്റെ ഭാര്യ വിദേശത്താണ്. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെന്നും പോലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ ചാര്‍ത്തിലെ കോണ്‍ക്രീറ്റ് സമീപ ദിവസങ്ങളില്‍ ഇളക്കി പ്ലാസ്റ്റര്‍ചെയ്തതായി കണ്ടെത്തി. ഇതാണ് മൃതദേഹം ഇതിനുള്ളില്‍ മൂടിയെന്ന സംശയം ഉണ്ടാകാന്‍ കാരണം. 26-ന് ബിന്ദുമോൻ മുത്തുകുമാറിന്റെ വീട്ടിലെത്തിയെന്നാണ് പോലീസിന് ലഭിച്ച സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

തൊട്ടടുത്ത വീട്ടിൽ ഒരു മൃതദേഹം കുഴിച്ചുമൂടിയിരിക്കുകയാണെന്ന് അറിഞ്ഞതിനെ ഞെട്ടലിലായിരുന്നു പായിപ്പാട് എ.സി.റോഡ് കോളനിയിലെ മാലിത്തറയില്‍ ശ്രീമതിയും മരുമകള്‍ അജിതയും. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് വീടിനുപരിസരത്ത് ആളുകള്‍ നടക്കുന്നതിന്റെയും ഫോണില്‍ സംസാരിക്കുന്നതിന്റെയും ശബ്ദംകേട്ടത്. പുറത്ത് ആലപ്പുഴയില്‍നിന്നെത്തിയ പോലീസുകാരായിരുന്നു. അവര്‍ അജിതയുടെ ഭര്‍ത്താവും ഗൃഹനാഥനുമായ ഗോപനോട് വിവരങ്ങള്‍ പറഞ്ഞു. പോലീസില്‍നിന്ന് അറിഞ്ഞ വിവരങ്ങള്‍കേട്ട് ആ വീട്ടുകാര്‍ വിറങ്ങലിച്ചുപോയിരുന്നു. നാല് മാസം മുമ്പാണ് മുത്തുകുമാറും മൂന്നു മക്കളുമടങ്ങുന്ന കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തിയത്. എന്നാല്‍, ഇവര്‍ ആരുമായും കാര്യമായ അടുപ്പം കാണിക്കാറില്ലായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മുത്തുകുമാര്‍ കെട്ടിടനിര്‍മാണത്തിനാവശ്യമായ കമ്പിപ്പണി ജോലിചെയ്യുകയായിരുന്നു.


ദിവസങ്ങള്‍ക്കുമുമ്പേ പായിപ്പാട്ടുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാര്‍ കുട്ടികളെ മാറ്റിയെന്നാണ് പോലീസ് സംശയിക്കുന്നത്. എ.സി.കോളനിയിലുള്ള ഭാര്യാസഹോദരന്മാരുടെ വീട്ടില്‍ കുട്ടികളെ ആക്കാതെ പായിപ്പാട്ടെ ബന്ധുവീട്ടില്‍ കുട്ടികളെ ആക്കിയത് എന്തിനെന്ന് ഇയാള്‍ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് അറിയുന്നത്. ഇത് സംശയമുന ഇയാളിലേക്ക് എളുപ്പം നീളാനിടയാക്കി. വാകത്താനത്ത് തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബൈക്കാണ് കേസില്‍ നിര്‍ണായകമായത്. ഈ ബൈക്ക്, കാണാതായ ബിന്ദുമോന്റേതാണെന്ന് പോലീസ് കണ്ടെത്തി.

ആലപ്പുഴയുമായി ബന്ധപ്പെട്ട് ബിന്ദുമോന്റെ തിരോധാന വിവരങ്ങളും ശേഖരിച്ചു. ബൈക്ക് ഇവിടെ വരാന്‍ കാരണം മുത്തുവുമായുള്ള സൗഹൃദമെന്ന് കണ്ടെത്തി. മൃതദേഹം കുഴിച്ചിട്ടതെന്ന് സംശയിച്ച വീട് പോലീസ് രഹസ്യമായെത്തി നിയന്ത്രണത്തിലാക്കി. ഇത് അടച്ചിട്ടിരിക്കുകയായിരുന്നു. മൃതദേഹം ഇവിടെയെന്ന് പോലീസ് ഏതാണ്ട് ഉറപ്പിച്ചു. ശനിയാഴ്ച ശാസ്ത്രീയ തെളിവെടുപ്പ് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി. ചങ്ങനാശ്ശേരി തഹസീല്‍ദാര്‍ വിജയസേനന്റെ മേല്‍നോട്ടത്തില്‍ വീടിനുപുറകിലെ ചാര്‍ത്തിലെ സാധനങ്ങള്‍ മാറ്റി, കോണ്‍ക്രീറ്റുഭാഗം പൊളിച്ച് പ്ലാസ്റ്റര്‍ചെയ്ത ഭാഗം വീണ്ടും പൊട്ടിച്ചു. മണ്ണുമാറ്റിയതോടെ മൃതദേഹത്തിന്റെ കൈകള്‍ ആദ്യം പുറത്തുകണ്ടു.


കൊലപാതക വാർത്ത പുറത്തറിഞ്ഞതോടെ ഞെട്ടിത്തരിച്ച അവസ്ഥയിലായിരുന്നു എ.സി.കോളനി നിവാസികൾ. വിവരം അറിഞ്ഞതുമുതൽ എ.സി.റോഡിൽ നിന്ന് ഒരുകിലോമീറ്ററകലെയുള്ള ഈ വീട്ടിലേക്ക്‌ ഇരുചക്രവാഹനത്തിലും കാൽനടയായും എത്തി വിവരങ്ങൾ തിരക്കുന്നവരുടെ തിരക്കായിരുന്നു. ശനിയാഴ്ച 11.30-ഓടെ ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. സനല്‍കുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം തഹസില്‍ദാര്‍ വിജയസേനന്റെ സാന്നിധ്യത്തില്‍ വീടിനുള്ളിലെ കോണ്‍ക്രീറ്റ് പൊളിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബി.ജെ.പി. പ്രാദേശിക നേതാവാണ് ബിന്ദുമോൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends