സിപിഐ അങ്കം ക്ലൈമാക്സില്‍... സിപിഐ സംസ്ഥാന സമ്മേനം ഇന്ന് സമാപിക്കാനിരിക്കെ ശക്തമായ തിരിച്ചടി നല്‍കി കാനം രാജേന്ദ്രന്‍; മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രന്‍; സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനം വിമത നീക്കങ്ങള്‍ കനത്ത തിരിച്ചടി

കാനം രാജേന്ദ്രന്‍ വീണ്ടും സംസ്ഥാന സെക്രട്ടറിയായി വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഇസ്മയിലും ദിവാകരനും പഠിച്ച പണി നോക്കിയിട്ടും കാനത്തെ തൊടാനാകാത്തതാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. സിപിഐ സംസ്ഥാന സമ്മേനം ഇന്ന് സമാപിക്കാനിരിക്കെ മേധാവിത്വം ഉറപ്പിച്ച് കാനം രാജേന്ദ്രന്‍. സി ദിവാകരനും കെ ഇ ഇസ്മയിലിനും എതിരെ സമ്മേളത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനം വിമത നീക്കങ്ങള്‍ പ്രതിസന്ധിയിലാക്കി.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മൂന്നാം ഊഴത്തിന് ഇറങ്ങുന്ന കാനം രാജേന്ദ്രന് മല്‍സരം നേരിടേണ്ടി വരുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പരസ്യ പ്രതികരണം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യം ശക്തമായിട്ടുണ്ട്. എല്ലാം സൗഭാഗ്യവും ലഭിച്ച മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ സമ്മേളനത്തിന്‍റെ ശോഭ കെടുത്തിയെന്നായിരുന്ന കുറ്റപ്പെടുത്തല്‍.
രാവിലെ 9ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ ഓരോ ജില്ലകള്‍ക്കും എത്ര സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ എന്ന് നിശ്ചയിച്ച് അംഗസഖ്യ നല്‍കും. തുടര്‍ന്ന് ജില്ലകളില്‍ നിന്ന് അംഗങ്ങളെ നിശ്ചയിച്ച് നല്‍കും. സംസ്ഥാന കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മല്‍സരത്തിനു സാധ്യതയുണ്ട്. സംസ്ഥാന കൗണ്‍സിലിലേക്ക് എത്തുന്നവരുടെ എണ്ണത്തിന്‍റെ ബലാബലം നോക്കിയാവും സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരത്തിന് ഇറങ്ങണോ എന്ന് കാനം വിരുദ്ധ വിഭാഗം തീരുമാനിക്കുക
തിരുവനന്തപുരത്ത് പുരോഗമിക്കുന്ന സിപിഐ പ്രതിനിധി സമ്മേളനത്തില്‍ തര്‍ക്കം. പ്രായപരിധിയിലും പരസ്യ പ്രതികരണത്തിലും മുതിര്‍ന്ന നേതാക്കളായ സി ദിവാകരേയും കെഇ ഇസ്മയിലിനേയും എതിര്‍ത്തും അനുകൂലിച്ചും പ്രതിനിധികള്‍ സംസാരിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് പ്രതിനിധി സമ്മേളനം അല്‍പ്പ സമയം നിര്‍ത്തി വെച്ചു.
പിന്നീട് പ്രസീഡിയം ഇടപെട്ടാണ് സമ്മേളനം പുനരാരംഭിച്ചത്. സമ്മേളനത്തിന് മുമ്പ് പ്രായപരിധിയില്‍ വിവാദമുണ്ടാക്കിയ മുതിര്‍ന്ന നേതാക്കളായ സി ദിവാകരേയും കെഇ ഇസ്മയിലിനേയും പല ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ രൂക്ഷ ഭാഷയിലാണ് വിമര്‍ശിച്ചത്. വിവാദ പ്രതികരണങ്ങളിലൂടെ സമ്മേളനത്തിന്‍റെ ശോഭ കെടുത്തിയെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
പ്രായപരിധി തീരുമാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സ്ഥാനമാനങ്ങളോ ഒരു നേട്ടമോ ഇല്ലാത്ത ആയിരങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പ് ഒഴുക്കുന്നുണ്ട്. എല്ലാ നേട്ടങ്ങളും ഇരു നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നിരിക്കെ എന്തിന് പരസ്യ വിമര്‍ശനവും വിവാദവുമുണ്ടാക്കിയെന്ന ചോദ്യമാണ് പ്രതിനിധികള്‍ ഉന്നയിച്ചത്.
പ്രായപരിധി തീരുമാനം നേതാക്കളറിഞ്ഞത് സമ്മേളനം തുടങ്ങുന്നതിന് മുന്‍പാണോയെന്ന ചോദ്യവും പ്രതിനിധികള്‍ ഉന്നയിച്ചു. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാല്‍ വെട്ടണമെന്നാണ് ഒരു ഘട്ടത്തില്‍ ആലപ്പുഴ പ്രതിനിധി ഈ നേതാക്കളെ കുറിച്ച് പറഞ്ഞത്.
എറണാകുളത്തുനിന്നുള്ള പ്രതിനിധികള്‍ ഇസ്മയിലിനേയും സി ദിവാകരനേയും എതിര്‍ത്തും അനുകൂലിച്ചും എത്തിയതോടെയാണ് ബഹളമായത്. രൂക്ഷ ഭാഷയിലുള്ള വിമര്‍ശനങ്ങളുയര്‍ന്നതോടെ ഇരു കൂട്ടരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. എന്നാല്‍ ഈ സമയമത്രയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒന്നും പ്രതികരിച്ചില്ല. എന്തായാലും സിപിഐ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരായിരിക്കും സംസ്ഥാന സെക്രട്ടറി എന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ട്.
https://www.facebook.com/Malayalivartha


























