സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോദ്യം ചെയ്യും... ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ....

സ്വപ്ന സുരേഷിനെ നാളെ വീണ്ടും ചോദ്യം ചെയ്യും... ലൈഫ് മിഷന്‍ കരാര്‍ ക്രമക്കേടില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ.... ഇന്ന് ഹാജരാകാനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാല്‍ സ്വപ്‌നയുടെ ചോദ്യം ചെയ്യല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു.
എം ശിവശങ്കറിനെതിരായ തെളിവുകളില്‍ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന് അനുബന്ധമായ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കിയതിന് പിന്നാലെയാണ് ലൈഫ് മിഷന്‍ കേസിലെ സി ബി ഐ അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്.
നാളെ രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലൈഫ് മിഷന്‍ ഭവന നിര്‍മ്മാണ കരാര്‍ ലഭിക്കാനായി നാലരക്കോടിയോളം രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.
നിര്‍മ്മാണ കരാര്‍ ലഭിച്ചതില്‍ കമ്മീഷന്‍ നല്‍കേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്. ശിവശങ്കറിനെതിരായ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ എം ശിവശങ്കര്‍ അടക്കമുള്ളവരെയും ചോദ്യം ചെയ്‌തേക്കും.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷന്‍ ഇടപാട്, ഉദ്യോഗസ്ഥ രാഷ്ട്രീയഭരണ തല അഴിമതി, വിദേശനാണ്യ വിനിമയ ലംഘനം എന്നിവയിലാണ് സി ബി ഐ അന്വേഷണം നടത്തുന്നത്.
"
https://www.facebook.com/Malayalivartha


























