സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം..... പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തെരഞ്ഞെടുക്കും, കാനം രാജേന്ദ്രന്‍ തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന കൗണ്‍സിലിനെയും ഇന്നു തെരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.
പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഇടഞ്ഞാണ്. സെക്രട്ടറി സ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇരു നേതാക്കളും.
എന്നാല്‍ ശക്തരായ കാനംവിരുദ്ധര്‍ പോലും ഇപ്പോള്‍ സാഹസികമായ ഈ ദൗത്യത്തില്‍നിന്നു പിന്‍മാറിയതായാണു സൂചനകള്‍. സെക്രട്ടറിസ്ഥാനത്തേക്കു മത്സരം ഉണ്ടാകുമെന്ന സൂചനയും ചില നേതാക്കള്‍ നല്‍കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























