'മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം, ഓഫീസിൽ, അവലോകന യോഗത്തിന്. ഇത് ഉള്ളുലച്ച ഉരുൾപൊട്ടലല്ലേ...' മാധ്യമപ്രവർത്തകൻ അരുൺ കുമാർ കുറിക്കുന്നു

തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും. ഇന്നോളം പിണറായി ഇത്രയധികം മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടില്ല. ടൗൺ ഹാളിൽ പാർട്ടി സഖാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരിക്കുമ്പോൾ പിണറായിയുടെ മനസ് മന്ത്രിച്ചു . ഇനി താൻ ഒറ്റയ്ക്കാണ്.
പാർട്ടിയിലും ജീവിതത്തിലും. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം, ഓഫീസിൽ, അവലോകന യോഗത്തിന്. ഇത് ഉള്ളുലച്ച ഉരുൾപൊട്ടലല്ലേ എന്ന് കുറിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകൻ അരുൺ കുമാർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒറ്റ ഇരിപ്പിൽ എത്ര നേരം.
മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം, ഓഫീസിൽ, അവലോകന യോഗത്തിന്.
ഇത് ഉള്ളുലച്ച ഉരുൾപൊട്ടലല്ലേ.
കോമ്രേഡ്ഷിപ്പിന് സാഹോദര്യം എന്നാണ് മാർക്സിറ്റ് ഭാഷ്യം. മാർക്സിന് ഏംഗൽസ് പോലെ.. 'ചെ'യ്ക്ക് ആൽബർട്ടോ ഗ്രനഡോ പോലെ... കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അത്രമേൽ സുന്ദരമായ ഏടാണ് കോടിയേരി - പിണറായി ബന്ധം. ഒരർത്ഥത്തിൽ എല്ലാ സഖാക്കളും അങ്ങനല്ലേ കമ്യൂണിസ്റ്റ് ഭാവനയിൽ ... അല്ലങ്കിൽ പുഷ്പന് വരാനാവില്ലല്ലോ!
https://www.facebook.com/Malayalivartha


























