മാർക്സിന് ഏംഗൽസ് പോലെ.. 'ചെ'യ്ക്ക് ആൽബർട്ടോ ഗ്രനഡോ പോലെ... കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അത്രമേൽ സുന്ദരമായ ഏടാണ് കോടിയേരി - പിണറായി ബന്ധം; ഒരർത്ഥത്തിൽ എല്ലാ സഖാക്കളും അങ്ങനല്ലേ? അല്ലേങ്കിൽ പുഷ്പന് വരാനാവില്ലല്ലോ! മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം; കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികിൽ വേദയോടെ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രം

കോടിയേരി ബാലകൃഷ്ണന്റെ അരികിൽ വേദയോടെ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടതാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തെ കുറിച്ച് വികാരധീനനായി സംസാരിച്ചിരിക്കുകയാണ് അരുൺ കുമാർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒറ്റ ഇരിപ്പിൽ എത്ര നേരം. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയധികം ഒറ്റ ഇരിപ്പ് ഇരുന്നത് കേരളത്തെ പ്രളയം മുറിവേൽപ്പിച്ചപ്പോഴായിരിക്കാം, ഓഫീസിൽ, അവലോകന യോഗത്തിന്. ഇത് ഉള്ളുലച്ച ഉരുൾപൊട്ടലല്ലേ.
കോമ്രേഡ്ഷിപ്പിന് സാഹോദര്യം എന്നാണ് മാർക്സിറ്റ് ഭാഷ്യം. മാർക്സിന് ഏംഗൽസ് പോലെ.. 'ചെ'യ്ക്ക് ആൽബർട്ടോ ഗ്രനഡോ പോലെ... കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അത്രമേൽ സുന്ദരമായ ഏടാണ് കോടിയേരി - പിണറായി ബന്ധം. ഒരർത്ഥത്തിൽ എല്ലാ സഖാക്കളും അങ്ങനല്ലേ കമ്യൂണിസ്റ്റ് ഭാവനയിൽ ... അല്ലേങ്കിൽ പുഷ്പന് വരാനാവില്ലല്ലോ!
https://www.facebook.com/Malayalivartha


























