അമ്മവീട്ടിലെത്തി സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങി, ആലപ്പുഴയിൽ കുളത്തിൽ ഇറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു

ആലപ്പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളത്തിൽ ഇറങ്ങിയ ബിരുദ വിദ്യാർത്ഥി മുങ്ങിമരിച്ചു. പട്ടണക്കാട് അന്ധകാരനഴി കല്ലുപുരക്കൽ ജീവന്റെ മകൻ ജിഷ്ണു (17) ആണ് മരിച്ചത്.ചേർത്തല കണിച്ചുകുളങ്ങര ശ്രീനാരായണഗുരു കോളജിലെ ഒന്നാം വർഷ ബിരുദ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ്.
ചേർത്തല തണ്ണീർമുക്കം പെരുംകുളത്തിൽ വെച്ചാണ് അപകടം. കഴിഞ്ഞ ദിവസം അമ്മവീട്ടിലേക്ക് പോയ ജിഷ്ണു സുഹൃത്തുക്കളോടൊപ്പം അകലെയുള്ള കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. വിവരം അറിഞ്ഞതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ജിഷ്ണുവിനെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























