വിധവയായ യുവതിയോട് വിവാഹ അഭ്യർത്ഥന; യുവതി നിരസിച്ചതോടെ വീട്ടിലെത്തി ഭീഷണി; ഗതിക്കെട്ട യുവതി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു; ഇതിനിടയിൽ പക മൂത്ത പ്രതി യുവതിയുടെ വീട്ടിൽ രാത്രിയിൽ എത്തി ചെയ്തത്! നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീനെ തൂക്കിയെടുത്ത് പോലീസ്

ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്ത് പോലീസ്. കൊരട്ടി കിൻഫ്ര പാർക്കിന് സമീപത്തെ കണ്ണങ്കോട് വീട്ടിൽ നിസാമുദ്ദീനാണ്(42) അറസ്റ്റിലായിരിക്കുന്നത്. കൊരട്ടി ലത്തീൻ പള്ളിക്ക് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയായ മുത്തുമാരിയുടെ വാഹനമാണ് കത്തിച്ചത്. രാത്രിയിലാണ് പ്രതി വാഹനം കത്തിച്ചത്.
പ്രതി യുവതിയോട് വിവാഹ അഭ്യർത്ഥന നടത്തി. എന്നാൽ വിധവയായ യുവതി അത് നിരസിച്ചു. പലതവണ ഇയാൾ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസവും റെയിൽവേ ഗേറ്റിനടുത്ത വീട്ടിലെത്തി ഇയാൾ ഭീഷിണിപ്പെടുത്താൻ തുടങ്ങി.
ഇതോടെ യുവതി കൊരട്ടി സ്റ്റേഷനിൽ പരാതി കൊടുത്തു. എസ്.ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, എസ്.സി.പിഒമാരായ വി.ആർ. രഞ്ജിത്ത്, കെ.എ. പ്രദീപ്, സി.പി.ഒ: ദീപു എന്നിവരും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് നിസാമുദ്ദീൻ.
https://www.facebook.com/Malayalivartha


























