പനപോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുയി; കൂടെനിന്നവർ ചതിച്ചപ്പോൾ ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രനായി ഒറ്റയ്ക്ക് പൊരുതി, മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കായി! പ്രവാസികൾക്ക് മറക്കാനാകാത്ത ആ പോരാട്ട കഥ

കെട്ടിപ്പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോള്‍ എംഎം രാമചന്ദ്രന്‍ എന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ തളര്‍ന്നില്ല. കൂടാതെ ജീവിതത്തില്‍ തകര്‍ന്നവര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹം. അങ്ങനെ എല്ലാം നഷ്ടപ്പെട്ടിട്ടും തളരാതെ നിന്ന മനുഷ്യൻ. എല്ലാം തിരിച്ചുപിടിക്കുമെന്ന് അടിയുറച്ച് വിശ്വസിച്ചു.
എന്നാൽ ദുബായ് ജയിലില്‍ കഴിയുന്ന സമയത്ത് അറ്റ്ലസ് രാമചന്ദ്രന് വേണ്ടി ഒരാള്‍ പുറത്ത് ഒറ്റയ്ക്ക് പൊരുതി. അതായിരുന്നു അദ്ദേഹത്തിന്റെ പ്രിയസഹധര്‍മ്മിണി ഇന്ദിരാ രാമചന്ദ്രന്‍. ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് രാമചന്ദ്രന്‍ ദുബായ് ജയിലിലായത്. പിന്നാലെ അസുഖബാധിതനായ രാമചന്ദ്രനെ ആശുപത്രിയിലെത്തിച്ചത് വീല്‍ചെയറിലാണ്.
അതേസമയം തന്റെ ഭര്‍ത്താവിന്റെ ബിസിനസ് രംഗത്തേക്ക് ഒരിക്കല്‍പ്പോലും കടന്നുവന്നിട്ടില്ലാത്ത ഇന്ദിര, വാടക നല്‍കാന്‍പോലും നിവര്‍ത്തിയില്ലാതെ ഭര്‍ത്താവിന് വേണ്ടി പോരാടിയ കഥയ്ക്ക് ചോരയുടെ നിറമാണ്. ഇതിനിടെ മകളും മരുമകനും മറ്റൊരു കേസില്‍ ജയിലിലാവുകയും ചെയ്തതോടെ എല്ലാ അര്‍ത്ഥത്തിലും ഇന്ദിര ഒറ്റയ്ക്കാകുകയാണ് ഉണ്ടായത്.
2015 ഓഗസ്റ്റ് 23നാണ് 34 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസിലാണ് ദുബായ് പൊലീസ് അറ്റ്‌ലസ് രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് താല്‍ക്കാലികമായായിരിക്കും അദ്ദേഹത്തെ കൊണ്ടുപോകുന്നതെന്നാണ് ഏവരും കരുതിയത്. എന്നാല്‍ അത് ജീവിതത്തില്‍ ഇത്ര വലിയ ദുരന്തമായിരിക്കും നല്‍കുക എന്ന് ഒരിക്കലും കരുതിയില്ലെന്ന് ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദിര ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി.
അങ്ങനെ ഇത് വാര്‍ത്തയായതോടെ കൂടുതല്‍ ബാങ്കുകള്‍ ചെക്കുകള്‍ സമര്‍പ്പിച്ചു. തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി ആ ബാങ്കുകളുടെയെല്ലാം വാതിലുകളില്‍ നിരന്തരം മുട്ടികക്കൊണ്ടിരുന്നു ഇന്ദിര. തകര്‍ച്ചയ്ക്ക് മുന്നെ 3.5 മില്യണ്‍ ദിര്‍ഹമായിരുന്നു അറ്റ്ലസ് ഗ്രൂപ്പിന്റെ വാര്‍ഷിക വരുമാനം എന്നത്. സാമ്പത്തിക തകര്‍ച്ചയില്‍ പെട്ടതോടെ മുഴുവന്‍ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയുണ്ടായി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ഷോറൂമിലെ 5 മില്യണ്‍ വില വരുന്ന വജ്രങ്ങള്‍മില്യണ്‍ ദിര്‍ഹത്തിനാണ് വിറ്റതെന്നും ഇന്ദിര അന്ന് ഓര്‍മിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























