ഞെട്ടൽ മാറാതെ! ഡിഗ്രിക്ക് പഠിക്കുന്നതിനിടയിൽ വിഷ്ണുവുമായി പ്രണയത്തിലായി; എറണാകുളത്ത് ഇരുവരും ഒന്നിച്ച് താമസിച്ചു; ഇതിനിടയിൽ വിഷ്ണുവിന് മറ്റൊരു പെൺകുട്ടിയുമായി അടുപ്പം; വിദ്യയെ ഒഴിവാക്കാൻ ശ്രമിച്ചതോടെ തർക്കങ്ങൾ ഉണ്ടായി; 14ന് വിഷ്ണുവിന്റെ ഫ്ളാറ്റിലെത്തി വഴക്ക് കൂടി; വഴക്കിനിടയിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിദ്യയെ വലിച്ചു കൊണ്ടു വിഷ്ണു റെയിൽവേ പാളത്തിലേക്ക് പോയി; ട്രെയിനിന് മുന്നിലേക്ക് വിദ്യ ചാടി; അനങ്ങാതെ നോക്കി നിന്ന് വിഷ്ണു; തെളിവെടുപ്പിന് വന്നപ്പോൾ പ്രതി ചെയ്തതത് കണ്ട് ഞെട്ടി പോലീസ്

കാമുകനൊപ്പം ആത്മഹത്യ ചെയ്യാൻ ഇറങ്ങി പുറപ്പെട്ടു. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിലേക്ക് ചാടുന്നതിനിടയിൽ കാമുകൻ ചതിച്ചു. കാമുകി ട്രെയിനിടിച്ച് മരിച്ചു. സെപ്തംബർ 15ന് രാത്രിയിലാണ് സംഭവം. തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രെയിനിടിച്ച് ഇരുപത്തിയൊന്നുകാരി മരിക്കുകയായിരുന്നു. ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയാണ് ഇത്തരത്തിൽ മരിച്ചത്. കാമുകനായ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണു (23) കഴിഞ്ഞ ദിവസം അറസ്റ്റിലായി.
ഡിഗ്രിക്ക് പഠിക്കുന്നതിനിടയിൽ വിഷ്ണുവുമായി പ്രണയത്തിലായി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം നിർത്തി. കാക്കനാട്ടെ സൂപ്പർ മാർക്കറ്റിൽ ജോലി കിട്ടി. വിഷ്ണുവും എറണാകുളത്തെത്തി. . ഇടയ്ക്കിടെ ചാത്താരിയിൽ എത്തി വിദ്യയുമായി താമസിക്കാറുണ്ടായിരുന്നു. വിഷ്ണു വിദ്യയെ ഒഴിവാക്കാൻ ശ്രമിച്ചു. മറ്റൊരു പെൺകുട്ടിയുമായി ഇയാൾ അടുത്തതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഓണത്തിന് വിദ്യ വീട്ടിൽ പോയതിനെ കുറിച്ച് വിഷ്ണു വഴക്കുണ്ടാക്കി 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ച് വഴക്കുണ്ടായി. വിദ്യയെ അയാൾ അടിച്ചു. വീട്ടിലുണ്ടായിരുന്നവരും മർദ്ദിച്ചു .
സി.സി.ടി.വി ക്യാമറകളിൽ രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ഉണ്ട്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടത്. തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ വച്ച് വീണ്ടും അടിപിടിയുണ്ടായി. അപ്പോൾ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടി. വിഷ്ണു ഓടിയില്ല. അങ്ങനെ വിദ്യ മരിച്ചു.
വിദ്യയുടെ അമ്മയാണ് പരാതി കൊടുത്തത്. 14ന് രാത്രി ഇയാൾ ലഹരിയിലായിരുന്നു. യുവതിയെ ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവത്രെ. മെഡിക്കൽ പരിശോധനയ്ക്ക് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് എത്തിച്ചപ്പോൾ വിഷ്ണു അക്രമാസക്തനായി. മെഡിക്കൽ ഉപകരണങ്ങൾ ഇയാൾ നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
രാജകുമാരിയിലെ കൊച്ചിക്കാട്ടിൽ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വിദ്യ. കൂലിപ്പണിക്കാരായിരുന്നു അച്ഛനും അമ്മയും. മസ്തിഷ്കാഘാതം പിടിപ്പെട്ടതോടെ അച്ഛന് ജോലിക്ക് പോകാൻ കഴിഞ്ഞില്ല. വിദ്യയുടെ ശമ്പളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകൾ കണ്ടെത്തിയിരുന്നത്.
https://www.facebook.com/Malayalivartha


























