വിവാഹിതനായ യുവാവ് യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ത്ഥന നടത്തി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടു; പ്രതി പിടിയില്‍

കൊച്ചിയിൽ യുവതിയുടെ സ്‌കൂട്ടറിന് തീയിട്ട യുവാവ് പിടിയില്‍. പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാളെയാണ് പോലീസ് പിടികൂടിയത്. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇതേസമയം വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി നിരസിക്കുകയാണ് ചെയ്തത്.
തുടർന്ന് ഇതിലുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. കൂടാതെ ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























