ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടര്‍ന്നു അപകടം; അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു; മരിച്ചവരില്‍ മൂന്നു കുട്ടികളും; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ലക്‌നൗവിൽ ദുര്‍ഗാപൂജയ്ക്കിടെ പന്തലില്‍ തീ പടർന്ന് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. മാത്രമല്ല മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. സംഭവത്തിൽ അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ ബദോഹിയില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്.
അതേസമയം പന്തലില്‍ ആരതി നടക്കുന്നതിനിടെ രാത്രി ഒമ്പത് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തിന് കാരണം ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാകാം എന്നാണ് പ്രാഥമിക നിഗമനം. ഏതാണ്ട് 400 ഓളം പേര്‍ ഈ സമയത്ത് പന്തലിലുണ്ടായിരുന്നു.
അപകടത്തെ തുടർന്ന് മരിച്ചവരില്‍ 45 കാരിയായ അമ്മയും ഇവരുടെ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. ഇതിനു പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു.
https://www.facebook.com/Malayalivartha


























