കോടിയേരിക്കെതിരെ മോശം കമന്റ് ഇട്ട സംഭവം: സി.പി.എം പ്രവർത്തകരുടെ പരാതിയില്‍ ഒരാൾ പിടിയിൽ

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേരളം വേദനിക്കുമ്പോൾ അദ്ദേഹത്തിനെതിരെ മോശം കമന്റിട്ട സംഭവം വിവാദമായിരുന്നു.
ഇതിനു പിന്നാലെ സിപിഎമ്മിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കോടിയേരി ബാലകൃഷ്ണന് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോഞ്ഞാശ്ശേരി നായർ കവലയിൽ ഫ്രൂട്ട്സ് കട നടത്തുന്ന ചിറയത്ത് വീട്ടിൽ ഇബ്രാഹിമിനെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചന സന്ദേശം ഷെയർ ചെയ്ത പോസ്റ്റിനു താഴെയായിരുന്നു മോശം സന്ദേശം.
അതേസമയം കോടിയേരി ബാലകൃഷ്ണനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച ഒരാളെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് കെ.പി.സി.സി പ്രസിഡന്റ് ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ എ.എസ്.ഐ ഉറൂബിനെയാണു സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പർജൻ കുമാർ സസ്പെൻഡ് ചെയ്തത്. വാട്സാപ് ഗ്രൂപ്പിലാണ് ഇയാൾ കോടിയേരിയുടെ ചിത്രം ഉൾപ്പെടെ അപമാനിക്കുന്ന പോസ്റ്റ് ഇട്ടത്.
https://www.facebook.com/Malayalivartha


























