സിനിമ പ്രമോഷൻ പരിപാടിക്കിടെ യുവനടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ അന്വേഷണ സംഘം; അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും

കോഴിക്കോട് മാളിലെ സിനിമ പ്രമോഷൻ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം നേരിട്ട സംഭവത്തിൽ എങ്ങുമെത്താതെ അന്വേഷണം. പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാവാതെ ഉഴലുകയാണ് അന്വേഷണ സംഘം. നിലവിൽ സംഭവസമയത്തുണ്ടായിരുന്ന ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
അതേസമയം പരിപാടിക്കെത്തിയെ 20ഓളം ആളുകളുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഇതിനകം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. മാത്രമല്ല പരിപാടിയുടെ ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളുടെയും ആദ്യഘട്ട പരിശോധനയിലും വ്യക്തമായ സൂചനകളില്ലെന്നാണ പുറത്ത് വരുന്ന വിവരം.
സംഭവത്തിന്റെ തുടരന്വേഷണം എങ്ങിനെ വേണമെന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും. തുടർന്ന് നിലവിലെ അന്വേഷണ പുരോഗതിയെക്കുറിച്ചും വിലയിരുത്തലുണ്ടാകും. അതേസമയം യുവ നടിമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന രണ്ടുപേർക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിരിക്കുന്നത്
https://www.facebook.com/Malayalivartha


























