കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍; രാത്രികളിൽ ഉറങ്ങാതെ ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു: ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിരുന്നു: ചെക്കിൽ ഒപ്പിടാൻ പോലും അറിയാതിരുന്ന, ഭാര്യ തന്നെ എല്ലാ വിഷമത്തില്‍ നിന്നും കരകയറ്റി....

പരസ്യ വാചകം പോലെ തന്നെ വിശ്വസ്തനായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. എന്നാല്‍ കോടികളുടെ വായ്പകള്‍ മുടങ്ങിയതോടെ ബാങ്കുകള്‍ അറ്റ്ലസ് രാമചന്ദ്രനെതിരെ നിയമ നടപടി ആരംഭിക്കുകയായിരുന്നു. ഇതോടെ 2015 ഓഗസ്റ്റ് 25ന് അദ്ദേഹം ജയിലിലായി. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ജയില്‍വാസം അനുഭവിച്ചു. പുറത്തിറക്കാനായി ഏറെ ശ്രമിച്ചുവെങ്കിലും പിന്നേയും വന്ന തിരിച്ചടികള്‍ പ്രതികൂലമായി മാറുകയായിരുന്നു.
കൂടെ നില്‍ക്കുമെന്ന് കരുതിയവരാരും അന്ന് കൂടെ നിന്നില്ലെന്നാണ് പിന്നീട് അറ്റ്‌ലസ് രമചന്ദ്രന്‍ പറഞ്ഞത്. മത്തുക്കര മൂത്തേടത്ത് രാമചന്ദ്രൻ 1981-ൽ അറ്റ്ലസ് എന്ന തന്റെ ജ്വല്ലറി ഗ്രൂപ്പിന് കീഴിൽ സ്വർണ്ണ ബിസിനസ്സിന്റെ ഒരു സാമ്രാജ്യം സ്ഥാപിച്ചതിന് ശേഷമാണ് അറ്റ്ലസ് രാമചന്ദ്രനായി മാറിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജോണ്‍ ബ്രിട്ടാസ് അവതാരകനായ ജെബി ജംഗക്ഷനില്‍
ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും ജയില്‍വാസത്തെ അതിജീവിച്ചതിനെക്കുറിച്ചും ഭാര്യയുടെ പിന്തുണയെക്കുറിച്ചുമെല്ലാം അദ്ദേഹം പറഞ്ഞ വാക്കുകളാണ്.
''ജയിലില്‍ നിന്നും ഫോണ്‍ വിളിക്കാന്‍ പറ്റുമായിരുന്നു. മാക്സിമം 15 മിനിറ്റായിരുന്നു കിട്ടിയിരുന്നത്. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ചും വീട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചത്. ശക്തമായ പിന്തുണ നല്‍കി ഭാര്യ ഇന്ദു തനിക്കൊപ്പമുണ്ടായിരുന്നു. ഇന്ദുവിന്റെ ഒറ്റയാള്‍പ്പോരാട്ടമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഒരു ദിവസം തനിക്ക് ദുബായ് പോലീസ് സ്റ്റേഷനിലേക്ക് എത്തണമെന്ന് പറഞ്ഞൊരു ഫോണ്‍ കോള്‍ വരികയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ കുറച്ച് മോശമാണെന്ന് ഭാര്യ പറഞ്ഞപ്പോള്‍ നിങ്ങളും കൂടെ വരുവെന്ന് പറഞ്ഞു. എന്തിനാണ് വിളിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നില്ല. അറസ്റ്റിനെക്കുറിച്ചും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അറസ്റ്റിനെക്കുറിച്ച് പറഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.
കരയില്‍ പിടിച്ചിട്ട മത്സ്യത്തെപ്പോലെയായിരുന്നു ഞാന്‍. ജയില്‍ ജീവിതത്തില്‍ എന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് ഏകാന്തതയാണ്. ആകെപ്പാടെയുള്ള സന്തോഷം വീട്ടിലേക്ക് ഫോണ്‍ ചെയ്യാം എന്നതാണ്. ഫോണ്‍ ചെയ്യുമ്പോള്‍ അവിടത്തെ വിഷമങ്ങളാണ് കേട്ടോണ്ടിരുന്നത്. രാത്രികളില്‍ ഉറങ്ങാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വല്ലാതെ വിഷമിച്ചിരുന്നു. ഭാര്യയെ ഓര്‍ത്ത് കരയാറുണ്ടായിരുന്നു. എല്ലാവരും ഒരുദിവസം പോവുമെന്ന് പറഞ്ഞ് കൂടെയുള്ളവര്‍ ആശ്വസിപ്പിക്കുമായിരുന്നു.
കാര്യമായി ആരും കാണാന്‍ വന്നിരുന്നില്ല. ആരെങ്കിലും സന്ദര്‍ശകരായി വന്നിരുന്നെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. സന്ദര്‍ശകരെ കാണണമെന്ന് മോഹിക്കാന്‍ കാരണം ആളുകളെ കാണുന്നതിന് വേണ്ടി മാത്രമായിരുന്നില്ല, പുറത്തെ സൂര്യ പ്രകാശവും വെയിലും ചൂടുമൊക്കെ കാണാമല്ലോ എന്നായിരുന്നു പിന്നീടൊരിക്കല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞത്. അവിടെ കഴിയുമ്പോഴായിരുന്നു കാറ്റും ചൂടും വെളിച്ചവുമൊക്കെ എത്ര മനോഹരമാണെന്ന് തിരിച്ചറിയുക എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, പുറത്തിറങ്ങിയാല്‍ എങ്ങോട്ട് പോവുമെന്ന ആശങ്ക അന്ന് അലട്ടിയിരുന്നു. ഭാര്യയെ നോക്കാനാരുണ്ട്. ബിസിനസുമായി യാതൊരു ബന്ധവുമില്ലായിരുന്നു ഭാര്യയ്ക്ക്. ഒരു ചെക്ക് എവിടെ ഒപ്പിടുമെന്ന് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ആ ഒരാളാണ് വാസ്തവത്തില്‍ എന്നെ എല്ലാ വിഷമത്തില്‍ നിന്നും കരകയറ്റിയതെന്നും അദ്ദേഹം പറയുന്നു.
തന്റെ മോചനത്തില്‍ തീര്‍ത്താല്‍ തീരാത്തത്ര കടപ്പാടുള്ളതും ഭാര്യയോടാണെന്നും രാമചന്ദ്രന്‍ പറയുന്നു. കുറച്ച് സാവകാശം കിട്ടിയിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും ബാധ്യതയേക്കാള്‍ ആസ്തി തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം നിയമത്തില്‍ നിന്നും ഓടിപ്പോകില്ലെന്നും അത് തന്റെ വിധിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.മക്കളൊക്കെ അവരവരുടെ കാര്യം നോക്കിത്തുടങ്ങിയവരാണ്. ഇനി അവരെയൊന്നും ഞാന്‍ നോക്കില്ല. ഇന്ദുവിനൊപ്പമായി കഴിയാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha