അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍... വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല, ഇന്നു വൈകുന്നേരം മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക

അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുന്ന ഇന്ന് ആദരസൂചകമായി നാലിടത്ത് ഹര്‍ത്താല്‍... വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല, ഇന്നു വൈകുന്നേരം മൂന്നുമണിയ്ക്ക് പയ്യാമ്പലത്ത് ഔദ്യോഗിക ബഹുമതികളോടെയാണ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം നടക്കുക.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായിട്ടാണ് കോടിയേരിയുടെ സംസ്‌കാരം. ഇവിടെ സ്മൃതിമണ്ഡപവും പണിയും.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തും. സംസ്‌കാരത്തിന് ശേഷം നടക്കുന്ന അനുശോചനയോഗത്തില്‍ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.
കണ്ണൂര്‍, തലശ്ശേരി, ധര്‍മ്മടം മണ്ഡലങ്ങളിലും, മാഹിയിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. വാഹനങ്ങളേയും ഹോട്ടലുകളേയും ഹര്‍ത്താല്‍ ബാധിക്കില്ല.
"
https://www.facebook.com/Malayalivartha


























