ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി അപകടം ..പാലത്തിലേക്കു കയറിയ ഉടനെ കാറിൽ നിന്ന് കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം..പിന്നാലെ ആളിപ്പടർന്ന് തീ..വൻ അപകടം ഒഴിഞ്ഞത് ദൈവസഹായം കൊണ്ടുമാത്രം

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി അപകടം ..പാലത്തിലേക്കു കയറിയ ഉടനെ കാറിൽ നിന്ന് കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം..പിന്നാലെ ആളിപ്പടർന്ന് തീ..വൻ അപകടം ഒഴിഞ്ഞത് ദൈവസഹായം കൊണ്ടുമാത്രം
ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി അപകടം വീണ്ടും . ഇത്തവണ തൃപ്പയാർ ആണ് സംഭവം നടന്നത് . കൂനംമുച്ചി തരകൻ മേലിട്ട് ജോഫിയുടെ കാർ ആണ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചത്
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ പടിഞ്ഞാറേ ഭാഗത്ത് നിന്നു പാലത്തിലേക്കു കയറിയ ഉടനെയാണ് കാറിൽ നിന്ന് കാതടപ്പിക്കുന്ന പൊട്ടിത്തെറി ശബ്ദം ഉണ്ടായത് . പിന്നാലെ തീ ആളി പടരുകയായിരുന്നു .. കാറിന്റെ എൻജിൻ ഭാഗത്ത് നിന്നാണ് പൊട്ടുന്ന ശബദ്മുണ്ടായത്.
കാർ ഓടിച്ചിരുന്ന ജോഫിയും ഭാര്യ ആൻസിയും അമ്മ മോളിയും മകൻ ആദംജോസഫുംആണ് കാറിൽ ഉണ്ടായിരുന്നത്
പിൻസിറ്റിൽ ഇരുന്നിരുന്ന മോളി ഉടനെ പുറത്തിറങ്ങി. മുൻ വാതിൽ സെന്റർ ലോക്കായതിനാൽ പെട്ടെന്ന് ഇറങ്ങാനായില്ല. പിന്നീട് ജോഫി ലോക്ക് തുറന്നാണ് ഭാര്യയെയും കുഞ്ഞിനെയും പുറത്തെത്തിച്ചത്. ഇവർ ഇറങ്ങിയ ഉടനെ കാറിന്റെ മുൻഭാഗത്തേക്കും കാറിനുള്ളിലും തീപടർന്നു. മുൻഭാഗവും എൻജിനും സ്റ്റിയറിങ്ങും സീറ്റുകളും കത്തി. നാട്ടികയിൽ നിന്ന് അഗ്നിരക്ഷാസേനയും വലപ്പാട് നിന്നു പൊലീസും എത്തി തീയണച്ചു.
കാറിൽ സിഎൻജി ഉണ്ടായിരുന്നെങ്കിലും പെട്രോൾ ഉപയോഗിച്ചാണ് ഓടിച്ചിരുന്നത്. ഷോർട്സർക്യൂട്ടാകാം കാരണമെന്നു സംശയിക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കോടി, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ജി. അനീഷ്. സേനാംഗങ്ങളായ കെ. വിഷ്ണുദാസ്, ടി.എസ്. അഖിൽ, എൻ.രതീഷ് എന്നിവർ ചേർന്നാണ് തീയണച്ചത്
സമാനമായ സംഭവം കഴിഞ്ഞ ഡിസംബറിൽ ദേശീയപാത കഞ്ചിക്കോട് ഉണ്ടായിരുന്നു. അന്നും ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു എങ്കിലും യാത്രക്കാർ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായിരുന്നു,
ഗ്യാസിൽ പ്രവർത്തിക്കുന്ന കാറാണ് അന്ന് കത്തിയത്. മലപ്പുറത്തുനിന്ന് ചികിത്സ ആവശ്യത്തിന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ശ്രീശാന്ത്, ശ്രീജിത്ത്, സുരേഷ്ബാബു, വേലായുധൻ എന്നിവരാണ് അന്ന് കാറിൽ ഉണ്ടായിരുന്നത്
ഇപ്പോഴും സിഎൻജി പിടിപ്പിച്ച കാർ ആണ് അപകടത്തിൽ പെട്ടത് . പെട്രോൾ പോലെയുള്ള മീഥെയ്ൻ വാതകം കൂടുതലായി അടങ്ങിയ മണമില്ലാത്തതും വ്യക്തവും നശിപ്പിക്കാത്തതുമായ പ്രകൃതിവാതകമാണ് സിഎൻജിയിൽ ഉപയോഗിക്കുന്നത് .
അപകടമുണ്ടായാൽ ഉടൻ തന്നെ സിഎൻജി വാഹനത്തിന് തീപിടിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ഒരു സ്‌ട്രൈക്കോ ഞെട്ടലോ,ഉണ്ടാകുമ്പോൾ CNG കിറ്റിന്റെ ഫിറ്റിംഗ്‌സ് അയഞ്ഞേക്കാം. ഇത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ, അത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത്തരം വാഹനം ഓടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിച്ചില്ലെങ്കിൽ തീപിടുത്തം ഉണ്ടാക്കിയേക്കാം
https://www.facebook.com/Malayalivartha


























