സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി... സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം പാര്‍ട്ടിയില്‍ പിടിമുറുക്കി കാനം രാജേന്ദ്രന്‍

സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ ദിവാകരന്റെ പേരില്ല. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കല്‍.
പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതിന്റെ പേരില്‍ മുതിര്‍ന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു. സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കാനം രാജേന്ദ്രന്‍ തന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.
അതേസമയം പാര്‍ട്ടിയുടെ എല്ലാ സൗഭാഗ്യവും ലഭിച്ച മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണം സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെടുത്തി എന്ന് ഇരുവരെയും അനുകൂലിക്കുന്നവര്‍ തന്നെ ആരോപിച്ചിട്ടുണ്ടായിരുന്നു. 75 വയസ് പ്രായപരിധിയെയാണ് സി.ദിവാകരന്‍ മുന്‍പ് ചോദ്യംചെയ്തത്.
"
https://www.facebook.com/Malayalivartha


























