കേരളാ പോലീസിനെ നിരീക്ഷിക്കാന്‍ എന്‍ഐഎ; പോലീസിനുള്ളില്‍ 873 പോപ്പുലര്‍ ഫ്രണ്ടുകാര്‍; എല്ലാത്തിനെയും തൂക്കാന്‍ കേന്ദ്ര സംഘം സംസ്ഥാനത്ത്?

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയുള്ളത്. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
പട്ടികയിലുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്‌ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്. സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു ചോര്‍ത്തി നല്‍കിയ സംഭവത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുടര്‍ന്ന് എഎസ്‌ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടിന് 120 കോടി രൂപ വിദേശത്തു നിന്ന് സംഭാവനയായി ലഭിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ അവരുടെ ആസ്തി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിശദമായി പഠിക്കും. ഇതുപയോഗിച്ചും അല്ലാതെയും പോപ്പുലര്‍ ഫ്രണ്ട് വലിയ തോതില്‍ സ്വത്തുക്കള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇ ഡിക്ക് ലഭിച്ച വിവരം. ഇതില്‍ പലതും സംഘടനയുടെ പേരിലുമല്ല.
നിരോധനം വന്നതിനു ശേഷം ഇടുക്കിയില്‍ 20 പേരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ പൊടുന്നനെ പിന്‍വലിച്ചതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇവ പിഎഫ്‌ഐ നേതാക്കളുടെയും ചില സജീവ പ്രവര്‍ത്തകരുടെയും അക്കൗണ്ടുകളിലായിരുന്നു. ഇതുപോലെ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നിന്ന് പിടിച്ച പത്തു കോടി വിദേശത്തു നിന്ന് വന്നതാണ്.
പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ളവരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നവരുടെ സ്വത്തു വിവരങ്ങളും അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുമാണ് ഇഡി പരിശോധിക്കുക. കാര്യമായ വരുമാന മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തവരുടെയും ബന്ധുക്കളുടെയും പേരില്‍ വലിയ തുകകള്‍ നിക്ഷേപമുണ്ട്. ഇത്തരം നിരവധി അക്കൗണ്ടുകള്‍ ഇഡി ബാങ്കുകളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുമുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് പണക്കാരായി മാറിയ ചിലരുടെ ആസ്തികളും സംശയകരമാണ്. സ്വര്‍ണ്ണക്കടത്തു വഴി ലഭിക്കുന്ന വരുമാനവും പിഎഫ്‌ഐക്ക് ലഭിച്ചിട്ടുണ്ടെന്നും ഇഡിക്ക് സൂചന കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് തൊഴിലൊന്നുമില്ലാതെ പെട്ടെന്ന് പണക്കാരായവരില്‍ പലരും സ്വര്‍ണ്ണക്കടത്തു വഴി പണം സമ്പാദിച്ചവരാണെന്നും ഇ ഡി കണ്ടെത്തി.
ഹിന്ദുത്വ ശക്തികളോടും കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള എതിര്‍പ്പിന്റെ പേരില്‍, പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയേയും പ്രോത്സാഹിപ്പിച്ചാല്‍ ഫലം ഭയാനകമായിരിക്കുമെന്ന് പ്രമുഖ മാധ്യമ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
പിണറായി സര്‍ക്കാരിന് പോപ്പുലര്‍ ഫ്രണ്ടിനോട് സൗഹാര്‍ദ്ദമാണ്. അതിനാലാണ് അവര്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ കേരള പോലീസ് നിസംഗത പാലിച്ചത്. അക്രമം തടയാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കിയില്ല. അക്രമം നടത്തട്ടെയെന്ന് വിചാരിച്ചു. നിരോധന ഉത്തരവ് വന്നപ്പോഴും അതിനോട് സഹകരിക്കാനല്ല സര്‍ക്കാര്‍ തീരുമാനിച്ചത്. ഓര്‍ഡര്‍ വന്ന് ഒരു ദിവസം കഴിഞ്ഞാണ് നടപടി വന്നത്. പിണറായി വിജയന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം, ചാടിപ്പിടിച്ച് നടപടിയൊന്നും വേണ്ട, സാവകാശം ആലോചിച്ചാലോചിച്ച് സംയമനം പാലിച്ച് വിനയത്തോടെ ഏതെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാരന്‍, പോലീസ് സ്റ്റേഷനില്‍ വന്ന് കീഴടങ്ങിയാല്‍ അറസ്റ്റ് രേഖപ്പെടുത്താം എന്നാണ്. അല്ലാത്തിടത്തോളം കാലം അവരെ ഉപദ്രവിക്കേണ്ട. അവരുടെ ഓഫീസുകള്‍ സൗകര്യം പോലെ പതുക്കെ പോയി അടപ്പിച്ചാല്‍ മതി. ബാങ്ക് അക്കൗണ്ടുകളെ മുഴുവന്‍ പൈസയും അവര്‍ പിന്‍വലിച്ച ശേഷം മരവിപ്പിച്ചാല്‍ മതി. ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റിയ ശേഷം റെയ്ഡ് നടത്തിയാല്‍ മതി.
അതിനെ സാധൂകരിക്കുന്ന നിലപാടാണ് എം.എ. ബേബി സ്വീകരിച്ചതും. ആഗോള മുതലാളിത്ത മൂലധന ശക്തികളെ തോല്‍പ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുമായുള്ള സഹകരണം ഗുണകരമാകുമെന്നാണ് സഖാവ് ബേബി വിശ്വസിക്കുന്നത്. ഇതുപോലുള്ള ധീരസഖാക്കളുള്ളതുകൊണ്ടാണ് പാര്‍ട്ടി ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. ഏതായാലും 2047ല്‍ പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും ചേര്‍ന്ന മുന്നണിയായിരിക്കും ഇന്ത്യ ഭരിക്കുക എന്നകാര്യത്തില്‍ എനിക്ക് സംശയമില്ല. പ്രൊഫ. കോയ പ്രധാനമന്ത്രിയാകുമ്പോള്‍ സാംസ്‌ക്കാരികമന്ത്രി സ്ഥാനം ബേബി സഖാവിന് കൊടുക്കാവുന്നതാണെന്ന് ജയശങ്കര്‍ പരിഹസിച്ചു.
ബേബിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിച്ചാല്‍ മാധ്യമം എഡിറ്റോറിയല്‍ വായിച്ച അനുഭൂതിയുണ്ടാകും. ആര്‍എസ്എസിന്റെ നേതൃതത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരു മുസ്ലീം സംഘടനയെ നിരോധിക്കുന്നത് ശരിയല്ല എന്നമട്ടിലാണ് അദ്ദേഹം പറയുന്നത്. ജമായത്തെ ഇസ്ലാമി അമീറിന്റെ പ്രസ്താവനയുടെ ചോട്ടില്‍ ബേബിയുടെ പേര് വച്ചാലും ബേബിയുടെ പ്രസ്താവനയുടെ അടിയില്‍ അമീറിന്റെ പേരുവച്ചാലും തെറ്റില്ല. രണ്ടും കൂട്ടിവച്ച് വായിച്ചാല്‍ ഏത് ആര് എഴുതിയതാണെന്ന് സംശയം തോന്നും. അദ്ദേഹം വിദ്യാഭ്യാസ മന്ത്രായിരുന്ന കലത്താണ് പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയത്. കൈവെട്ടിനെ ന്യായീകരിച്ചുവെന്നുമാത്രമല്ല അന്ന് കൈയല്ലേ വെട്ടിയുള്ളു എന്ന രീതിയിലുള്ള പരാര്‍മശം നടത്തി. ആ പ്രൊഫസര്‍ ഒരു മണ്ടനായതിനാലാണ് കൈപോയതെന്നും പറഞ്ഞുവെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha























