മകനെ സ്കൂളില്‍ നിന്ന് വിളിക്കാന്‍ പോയതും ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടി, യുവതിക്കും കുഞ്ഞിനും രാത്രി കഴിയേണ്ടിവന്നത് വീടിന് പുറത്ത്, സിറ്റൗട്ടില്‍ ചെന്ന് ലൈറ്റ് ഇട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ അകത്തുനിന്ന് മെയിന്‍ സ്വിച്ച് ഓഫാക്കി, സ്ത്രീധന പീഡനമെന്ന് പരാതിയുമായി യുവതി, പരാതിയുമായി മൂത്ത മരുമകളും രംഗത്ത്

ഭർത്യവീട്ടിലെ പീഡനത്തിന്റെ മറ്റൊരു വാർത്തയാണ് കൊല്ലത്ത് നിന്നും പുറത്തുവരുന്നത്. യുവതിയെയും കുഞ്ഞിനെയും വീടിന് പുറത്താക്കി ഭര്‍തൃവീട്ടുകാര്‍. കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല പി കെ ജങ്ഷന്‍ ശ്രീലകത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു. സ്‌കൂളില്‍ പോയ യുണീഫോം പോലും മാറാതെ അഞ്ചുവയസ്സുകരനും വീട്ടുപടിക്കല്‍ നില്‍ക്കേണ്ടിവന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം.അതുല്യ മകനെ സ്കൂളില്‍ നിന്ന് വിളിക്കാന്‍ പുറത്ത് പോയപ്പോളാണ് ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്. "ഇന്നലെ വൈകിട്ട് മോനെ വിളിക്കാന്‍ പോയതായിരുന്നു. മോനെ കൂട്ടി തിരിച്ച് വീടിനടുത്തേക്ക് വന്നപ്പോള്‍ രണ്ട് ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. കൊല്ലം കമ്മീഷണറെയും വിളിച്ചു. വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫെയറിലുമൊക്കെ വിളിച്ചെങ്കിലും അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ലെന്നാണ് അതുല്യ പറയുന്നത്.
പതിനൊന്നര വരെ ഗേറ്റിന് മുന്നിലിരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മതില്‍ വഴി അകത്ത് കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു. സിറ്റൗട്ടില്‍ ചെന്ന് ലൈറ്റ് ഇട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ അകത്തുനിന്ന് മെയിന്‍ സ്വിച്ച് ഓഫാക്കി. ഇരുട്ടത്താണ് ഇരുന്നത്.
വിവാഹം കഴിച്ചുകൊണ്ടുവന്നത് മുതല്‍ സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡനമായിരുന്നു. കാറ് വേണമെന്നൊക്കെ പറഞ്ഞ് സ്ഥിരം ഉപദ്രവിക്കും. എന്റെ അതേ അവസ്ഥയാണ് ജ്യേഷ്‌ഠത്തിക്കും. അവരിപ്പോള്‍ അവരുടെ വീട്ടിലാണ് താമസം. എന്റെ സ്വര്‍ണവും കാശും ഉപയോഗിച്ചാണ് ഈ വീട് വച്ചത്. വീടിന്റെ പണി നടക്കുന്ന സമയത്ത് പറഞ്ഞിരുന്നത് മോന്റെ പഠനസമയത്ത് ഇത് ഞങ്ങള്‍ക്ക് എഴുതിത്തരാമെന്നായിരുന്നു.
എന്നാല്‍ ഞങ്ങള്‍ ഈ വീട്ടില്‍ താമസിക്കാന്‍ വന്നപ്പോള്‍ പറ്റത്തില്ലെന്ന് പറഞ്ഞു. ഈ വീടും വസ്തുവും ആരുടെയോ പേരില്‍ എഴുതിവച്ചിരിക്കുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്.'- യുവതി പറയുന്നു.വേണമെങ്കിൽ കൊച്ചുമകന്റെ ഡ്രസ്സ് എടുത്ത് കൊടുക്കാമെന്നാണ് അവർ പറയുന്നത് അതുല്യയ്ക്കും കുഞ്ഞിനും സംരക്ഷണം നൽകിയെ മതിയാകൂവെന്ന ശ്കതമായ അവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തുണ്ട്.
അതുല്യയുടെ ഭർത്താവിന്റെ ചേട്ടന്റെ ഭാര്യയും ഭർതൃ വീട്ടുകാർക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അതുല്യയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ വിമിക്കാണ് സമാനമായ ദുരനുഭവം ഉണ്ടായത്. തന്റെ സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം ഭര്‍തൃവീട്ടുകാര്‍ കൊല്ലാനും വീട്ടില്‍ നിന്ന് ഇറക്കിവിടാനും ശ്രമിച്ചെന്ന് വിമി പറഞ്ഞു.
https://www.facebook.com/Malayalivartha

























