കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ...ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിട്ടത്, പ്രചാരണത്തിനായി രമേശ് ചെന്നിത്തലയും രംഗത്ത്

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുതേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെ...ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിട്ടത്, പ്രചാരണത്തിനായി രമേശ് ചെന്നിത്തലയും രംഗത്ത്.
ഗുജറാത്തിലെ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചാണ് ഖാര്‍ഗെ പ്രചാരണത്തിന് തുടക്കമിട്ടത്. രാവിലെ ഗുജറാത്തിലും വൈകുന്നേരം മഹാരാഷ്ട്രയിലുമാണ് രമേശ് ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്കു വേണ്ടി വോട്ടു തേടുക.
ചെന്നിത്തല കോണ്‍ഗ്രസ് ഭാരവാഹി അല്ലാത്തതിനാല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് രഹസ്യബാലറ്റാണ്. അതുകൊണ്ട് ആര്‍ക്കും ഭയം വേണ്ട. വോട്ടും പിന്തുണയും തേടിയുള്ള കേരളപര്യടനം കഴിയുമ്പോള്‍ താന്‍ നിരാശനല്ലെന്നും തരൂര്‍ പറഞ്ഞു. ഇന്ന് ശശി തരൂര്‍ തമിഴ്നാട്ടില്‍ വോട്ടുതേടും. മുതിര്‍ന്ന നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയെ മാത്രമാണ് തരൂരിന് നേരിട്ട് കാണാനായത്.
https://www.facebook.com/Malayalivartha

























