വലിയ പ്രതീക്ഷ ആണ് ഈ തെരഞ്ഞെടുപ്പ് പാർട്ടിക്കും പ്രവർത്തകർക്കും നൽകിയിരിക്കുന്നത്; ശ്രീ. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന ഈ വേളയിൽ ജനങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്പോലെ നമ്മുടെ പാർട്ടി തിരിച്ചുവരും എന്ന് നമുക്ക് പ്രത്യാശിക്കാം... രമേശ് ചെന്നിത്തല

ഭാരത് ജോഡോ യാത്ര വലിയ ജനപിന്തുണയോടെ തന്നെ നടന്നുവരുകയാണ്. ഇതിനിടെ കോൺഗ്രസ്സ് അധ്യക്ഷ പദത്തിലേക്കുള്ള തിരഞ്ഞെടുപ്പും ചൂടുപിടിക്കുന്നു.ഇപ്പോഴിതാ മല്ലികാർജുൻ ഖാര്ഗെജിയെ ഗുജറാത്തിലേക്ക് സ്വീകരിച്ചുകൊണ്ട് തന്റെ നിലപാട് വ്യക്തമാക്കുകയാണ് രമേശ് ചെന്നിത്തല.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും പരിചയസമ്പന്നനും തലമുതിർന്ന നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാര്ഗെജിയെ ഗുജറാത്തിലേക്ക് സ്വീകരിച്ചു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ അദ്ദേഹവുമൊത്ത പ്രചാരണത്തിനിറങ്ങും.
വലിയ പ്രതീക്ഷ ആണ് ഈ തെരഞ്ഞെടുപ്പ് പാർട്ടിക്കും പ്രവർത്തകർക്കും നൽകിയിരിക്കുന്നത്. ശ്രീ. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്ന ഈ വേളയിൽ ജനങ്ങളും സാധാരണ പാർട്ടി പ്രവർത്തകരും ആഗ്രഹിക്കുന്നത്പോലെ നമ്മുടെ പാർട്ടി തിരിച്ചുവരും എന്ന് നമുക്ക് പ്രത്യാശിക്കാം.
Welcomed senior leader Shri. Mallikarjun Kharge ji @kharge to Gujarat along with senior party colleagues. I will be accompanying Khargeji to Maharashtra, Gujarat, Andhra Pradesh and Telengana in his campaign for Congress Presidentship.
https://www.facebook.com/Malayalivartha

























