രക്ഷപ്പെടുത്താന്‍ ശ്രമം..... വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി... കിണറിന്റെ ഇരുമ്പ് നെറ്റ് തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്

രക്ഷപ്പെടുത്താന്‍ ശ്രമം..... വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി... കിണറിന്റെ ഇരുമ്പ് നെറ്റ് തകര്‍ത്താണ് പുലി കിണറ്റില്‍ വീണത്.
വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്താണ് പുലി കിണറ്റില്‍ വീണത്. മൂത്തേടത്ത് ജോസിന്റെ വീട്ടിലാണ് സംഭവം. വനപാലകര്‍ സ്ഥലത്ത് എത്തി പുലിയെ കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമം ആരംഭിച്ചു.
ഈ കിണറ്റില്‍ നിന്നാണ് ജോസിന്റെ കുടുംബം വെള്ളം എടുക്കുന്നത്. രാവിലെ കിണറ്റില്‍ നിന്ന് മോട്ടോറിലേക്ക് വെള്ളം കയറാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കിണര്‍ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടത്.
അതേസമയം മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയില്‍ അകപ്പെട്ട കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ടു. കടുവയുടെ സാന്നിധ്യം കുറവുള്ളതും ഇരകള്‍ കൂടുതലുള്ളതുമായ പ്രദേശത്ത് തുറന്നു വിട്ടാല്‍ ജീവിക്കാന്‍ ആകുമെന്ന വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കടുവയെ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളറും ഘടിപ്പിച്ചിട്ടുണ്ട്.
തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കടുവയെ കാട്ടില്‍ തുറന്നു വിട്ടത്.
https://www.facebook.com/Malayalivartha

























