Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വടക്കാഞ്ചേരി അപകടം... മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് 10 ലക്ഷം രൂപ ഇന്‍ഷറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കും

07 OCTOBER 2022 08:16 PM IST
മലയാളി വാര്‍ത്ത

വടക്കാഞ്ചേരിയില്‍ നടന്ന അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (യാത്രക്കാര്‍ക്കുള്ള വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് യാത്രക്കാര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍ ജീവനക്കാരുടെ സാമൂഹ്യസുരക്ഷ യാത്രാ ടിക്കറ്റ് മേലുള്ള സെസ് )ആക്ട് പദ്ധതിപ്രകാരം യാത്രക്കാര്‍ക്ക് നല്‍കി വരുന്ന അപകട ഇന്‍ഷുറന്‍സ് പ്രകാരമാണ് തുക നല്‍കുന്നത്.

ഇതില്‍ നിന്നും അടിയന്തര സഹായം എന്ന നിലയില്‍ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും. മറ്റ് മരണമടഞ്ഞ രണ്ട് പേരുടേയും മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പത്തുലക്ഷം നല്‍കും. അപകടത്തില്‍ മരണമടഞ്ഞ കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് വേഗത്തില്‍ ഇന്‍ഷ്വറന്‍സ് തുക ലഭ്യമാകുന്നതിന് വേണ്ടി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇത്രയും വേഗത്തില്‍ തുക ലഭ്യമാകുന്നത്.

New India Assurance Co.Ltd നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ നാമമാത്രമായ സെസ് തുക സമാഹരിച്ചും മറ്റുമായി ഏതാണ്ട് 2 കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയാണ് KSRTC  മേല്‍ ഇന്‍ഷൂറന്‍സ് പദ്ധതി ബസ് ഇന്‍ഷൂറന്‍സിന് പുറമെ നടപ്പാക്കി വരുന്നത്. മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷൂറന്‍സ് നല്‍കുന്നത്.

അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ / നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥ ഉണ്ട്. ഇത് KSRTC  ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രകാര്‍ക്കും ക്ലൈം വരുന്ന മുറക്ക് സെസ് ഇന്‍ഷറന്‍സില്‍ നിന്നും ലഭിക്കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (56 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends