നിലവിളിച്ച് കൂട്ടുകാര്‍....... സുഹൃത്തുക്കളോടൊത്ത് കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു....

നിലവിളിച്ച് കൂട്ടുകാര്‍....... സുഹൃത്തുക്കളോടൊത്ത് കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.... നിറമരുതൂര്‍ കാളാട് സുഹൃത്തുക്കളുമൊത്ത് കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളാണ് മുങ്ങിമരിച്ചത്.
കാളാട് പാലപ്പറമ്പില്‍ ഷരീഫ് എന്ന സലാമിന്റെ മകന്‍ മുഹമ്മദ് ഹഷ്മിന്‍ (12 ), വെള്ളിയോട്ട് വളപ്പില്‍ സിദ്ദിഖിന്റെ മകന്‍ അജ്‌ലാന്‍(11) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുളിക്കുന്നതിനിടെ കനാലിലെ ആഴത്തില്‍ ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് സുഹൃത്തുക്കള്‍ ബഹളം വച്ച് നാട്ടുകാരെ അറിയിച്ചു. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും കരയ്‌ക്കെത്തിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മങ്ങാട് ഗവ. ഹൈസ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹഷ്മിന്‍. കാളാട് ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആറാംക്‌ളാസ് വിദ്യാര്‍ത്ഥിയാണ് അജ്‌ലാന്‍.
"
https://www.facebook.com/Malayalivartha



























