കയ്യാലപ്പുറത്ത് ഇരിക്കുന്നവർക്ക ആർക്കെങ്കിലും ഉപകാരമാവുന്നെങ്കിൽ ആവട്ട്.... അവയവ ദാനത്തിലേക്ക് എത്തുന്നതിന് മുൻപ് പോലും പല കടമ്പകളുണ്ട്; അത്രയൊന്നും പോകാതെതന്നെ ചുമ്മാ ഒരു രക്തദാനത്തിന് പോലും ഗ്രൂപ്പിങ്ങും ക്രോസ് മാച്ചിങ്ങും ഉള്ളപ്പൊ അതിനെക്കാൾ എത്രയോ സങ്കീർണമായ അവയവദാനത്തിൻ്റെ കാര്യം ഒന്ന് ആലോചിച്ച് നോക്കിയാൽ പോരേ? ഡോ.നെൽസൺ ജോസഫ് കുറിക്കുന്നു

ഇലന്തൂരിലെ ഇരട്ട നരബലിയെ മുൻനിർത്തി അവയവ മാഫിയയെക്കുറിച്ചുള്ള ചർച്ചകളാണ് നടന്നത്. എന്നാൽ അവയവ ദാനത്തിൽ ഈ ദാനം ചെയ്യുന്ന അവയവങ്ങൾ മറ്റൊരു മനുഷ്യൻ്റെ ശരീരത്തിൽ " പ്രവർത്തിക്കാൻ " വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ആ അവയവം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിലും എന്തിന്, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിന് പോലും വൈദഗ്ധ്യം ആവശ്യമുണ്ട് എന്ന് പറയുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഒന്നുരണ്ട് ദിവസമായി കമൻ്റുകളിൽ വായിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ കുറ്റകൃത്യം ശസ്ത്രക്രിയയ്ക്കായി അവയവങ്ങൾ തട്ടിയെടുക്കാനാവാം എന്ന്.
അവയവ ദാനത്തിൽ ഈ ദാനം ചെയ്യുന്ന അവയവങ്ങൾ മറ്റൊരു മനുഷ്യൻ്റെ ശരീരത്തിൽ " പ്രവർത്തിക്കാൻ " വേണ്ടിയുള്ളതാണ്. അതുകൊണ്ടുതന്നെ ആ അവയവം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നതിലും എന്തിന്, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതിന് പോലും വൈദഗ്ധ്യം ആവശ്യമുണ്ട്.
അത്രയും പോലും ചിന്തിക്കാൻ പറ്റാത്തവരെ തിരുത്തി സമയം കളയേണ്ടെന്ന് കരുതിയിരുന്നു. പക്ഷേ ആ കോൺസ്പിരസി തിയറിക്ക് മൈലേജ് കൂടി വരുന്നതുകൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാമെന്ന് കരുതി. വെറുതെ അടിച്ചിറക്കുന്ന ഇത്തരം സംഗതികൾക്ക് കോൺസ്പിരസി തിയറി എന്നാണ് പറയുന്നത്. ഗൂഢാലോചനാ സിദ്ധാന്തമെന്ന് മലയാളത്തിൽ പറയാം.
ഒരുപാട് വിശദീകരിക്കുന്നൊന്നുമില്ല. കാരണം അവയവദാനത്തെക്കുറിച്ച് അറിയാവുന്നവർക്ക് വിശദീകരണം ആവശ്യമില്ല. കോൺസ്പിരസി തിയറിയുടെ കടുത്ത വിശ്വാസികളോട് ഇതൊട്ട് പറഞ്ഞിട്ടും പ്രയോജനമില്ല. കയ്യാലപ്പുറത്ത് ഇരിക്കുന്നവർക്ക ആർക്കെങ്കിലും ഉപകാരമാവുന്നെങ്കിൽ ആവട്ട്. അവയവ ദാനത്തിലേക്ക് എത്തുന്നതിന് മുൻപ് പോലും പല കടമ്പകളുണ്ട്. അത്രയൊന്നും പോകാതെതന്നെ ചുമ്മാ ഒരു രക്തദാനത്തിന് പോലും ഗ്രൂപ്പിങ്ങും ക്രോസ് മാച്ചിങ്ങും ഉള്ളപ്പൊ അതിനെക്കാൾ എത്രയോ സങ്കീർണമായ അവയവദാനത്തിൻ്റെ കാര്യം ഒന്ന് ആലോചിച്ച് നോക്കിയാൽ പോരേ?
എന്ന് വച്ചാൽ വെറുതെ വഴിയിൽ കൂടി പോവുന്ന ആരെയെങ്കിലും വിളിച്ച് കിടത്തി അവയവമെടുത്ത് മറ്റൊരാളിലേക്ക് വച്ച് ഉപയോഗിക്കുകയെന്നുള്ളത് നടക്കില്ലെന്ന് നൂറ് ശതമാനം ഉറപ്പ്. ഇനി വേറൊരു കാര്യം ആലോചിക്ക്. ആശുപത്രിയിൽ ഇരിക്കുന്നത് അത്യാവശ്യം ചിന്താശേഷിയുള്ളവരൊക്കെത്തന്നെയാണ്. കോടിക്കണക്കിന് രൂപ ചിലവഴിച്ച് ഉണ്ടാക്കിയ ആശുപത്രി പൂട്ടുന്ന പരിപാടി ഏതായാലും അവര് കാണിക്കില്ലെന്ന് ഉറപ്പാണല്ലോ.... അതിൽ ആർക്കും തർക്കം കാണില്ലല്ലോ.. അവയവ ദാനം തന്നെ ഒന്നിലധികം നിയമങ്ങൾക്ക് വിധേയമായാണ്. അതിന് പോലും നിബന്ധനകൾ ധാരാളമുണ്ട്.
അവ ലംഘിക്കുകയെന്നത് തന്നെ റിസ്കാണെന്നിരിക്കെ, തങ്ങളിലേക്കടക്കം അന്വേഷണം എത്താൻ സാധ്യതയുള്ള ഒരു ക്രൈം നടത്തിയൊക്കെ സ്വന്തം കുഴി അവർ തോണ്ടുമെന്ന് ആലോചിക്കാനുള്ള ബുദ്ധിയൊക്കെ വിമാനം തന്നെ... ഇപ്പൊഴും അവയവമാറ്റ ശസ്ത്രക്രിയ കാത്തിരിക്കുന്ന, ജീവിതം മുന്നോട്ട് പോവേണ്ടുന്ന കുറെയേറെ മനുഷ്യരുണ്ട് കേരളത്തിൽത്തന്നെ. ഉപകാരം ചെയ്തില്ലെങ്കിലും സാരമില്ല. ഉപദ്രവിക്കരുത്..
https://www.facebook.com/Malayalivartha

























