സിപിഎമ്മിനെ തിരിച്ചു കൊത്തി ഗോവിന്ദൻ ! സെക്രട്ടറി വിജയന് തലവേദനയായി സ്വന്തം കുഴിതോണ്ടി സെക്രട്ടറി ; എംവി ഗോവിന്ദൻ ഗോവിന്ദ! കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്'

കേരളത്തിലേക്ക് തിരിച്ചെത്തിയ മുഖ്യന് വലിയ തലവേദനയായി ഗോവിന്ദൻ. സിപിഎം വലിയ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടന സദസ്സിൽ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
https://www.facebook.com/Malayalivartha

























