കിഫ്ക്കെതിരെയുള്ള ഇഡിയുടെ നീക്കത്തിനെതിരെ സമർപ്പിച്ച ഹർജി പിൻവലിച്ച് എം എൽ എമാർ; ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണെന്ന് ആരോപിച്ച് എംഎൽഎമാരായ കെ കെ ഷൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്; ഈ ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ അറിയിച്ചിരുന്നു

കേന്ദ്രാനുമതിയില്ലാതെ കിഫ്ബി വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസിൽ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ കാത്തിരിക്കുകയാണ് ഇ ഡി. എന്നാൽ കിഫ്ബിക്കെതിരെ നടക്കുന്ന എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ അതൃപ്‌തിയിലാണ് സർക്കാരും സർക്കാർ പ്രതിനിധികളും.
കെ കെ ശൈലജ ടീച്ചർ അടക്കം അഞ്ച് എംഎൽഎമാർ ഹൈക്കോടതിയിൽ കിഫ്ക്കെതിരെയുള്ള ഇഡിയുടെ നീക്കത്തിനെതിരെ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇവർ ആ ഹർജി പിൻവലിച്ചിരിക്കുകയാണ്. ഇഡിയുടേത് അനാവശ്യ കടന്നു കയറ്റമാണ് എന്നും ഈ ഇടപടെലുകൾ വികസനത്തെ ബാധിക്കുന്നുവെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. എംഎൽഎമാരായ കെ കെ ഷൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്.
എം എൽ എ മാരുടെ ഹർജി ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. എന്നാൽ അതിന് മുന്നേ തന്നെ ഇന്നലെ പരാതിക്കാർ ഹർജി പിൻവലിക്കുകയായിരുന്നു. ഈ ഹർജി നിലനിൽക്കില്ലെന്ന് കോടതി വാക്കാൽ അറിയിച്ചിരുന്നു. അതുക്കൊണ്ടായിരിക്കാം ഹർജി പരിഗണിക്കുന്നതിന് മുന്നേ പിൻവലിച്ചത് എന്നാണ് നിഗമനം . അക്ഷരാത്ഥത്തിൽ ഇഡി ക്കെതിരെയുള്ള നീക്കമായിരുന്നു എം എൽ എമാർ നടത്തിയത്. എന്നാൽ ഇപ്പോൾ ഇതാ ആ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്.
അതേസമയം കിഫ്‌ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് ആശ്വാസം വിധി വന്നിരുന്നു . ചോദ്യം ചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തോമസ് ഐസക്കിന് തുടർ സമൻസുകൾ അയക്കുന്നത് 2 മാസത്തേക്ക് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ് . ഹർജികളിൽ ആർ ബി ഐയുടെ വിശദീകരണം കേട്ട ശേഷം മാത്രമേ അന്തിമ വിധി വരികയുള്ളൂ. ഹർജികളിൽ റിസേർവ് ബാങ്കിനെ കക്ഷി ചേർത്തു. റിസേർവ് ബാങ്കിന് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. മസാല ബോണ്ട് കേസിൽ ഇ ഡിക്ക് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുകയാണ്.
ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ആവശ്യവുമായി ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്‌ബിയും ഇ ഡിക്കെതിരെ ഹൈക്കോടതിയിലേക്ക് പോയത്.
https://www.facebook.com/Malayalivartha

























