നിലവിളിച്ച് റോഡിലേക്ക് ഓടി...! ബൈക്കിലെത്തി യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മലപ്പുറത്ത് കണ്ണിൽ മുളകുപൊടി എറിഞ്ഞ് യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. എടപ്പാൾ തലമുണ്ടയിൽ കുന്നംകുളം കാട്ടകമ്പാൽ സ്വദേശി പെരുമ്പുള്ളി പറമ്പിൽ സുമേഷാണ് (40) അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. എടപ്പാൾ തലമുണ്ട സിഎംസിഎൽപി സ്‌കൂളിന് സമീപം ടൈലറിങ് ഷോപ്പ് നടത്തുന്ന ചെമ്പ്രയിൽ മണികണ്ഠന്റെ ഭാര്യ സിന്ധുവിന് നേരെയാണ് ആക്രമണമുണ്ടായത്.
നിലവിളിച്ച് റോഡിലേക്ക് ഓടിയതോടെ ബൈക്കിൽ എത്തിയ സുമേഷ് രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പരാതിയെത്തുടർന്ന് പൊന്നാനി പോലീസ് മോഷണം നടന്ന ഷോപ്പിന് സമീപത്തെ സിസിടിവിയിൽ പരിശോധിച്ചു.
പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതിനാൽ ഇയാൾ പോയ വഴിയുള്ള മറ്റു സിസിടിവിയും പോലീസ് പരിശോധിച്ചു.ജില്ലാതിർത്തിയായ കോലിക്കരയിലെ സിസിടിവിയിൽ ഇയാൾ സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എന്നാൽ എടപ്പാളിലെ വർക്ക് ഷോപ്പിലെ ജീവനക്കാരനായ പ്രതി ചിലരിൽ നിന്നും കടം വാങ്ങിയിരുന്നു. വീടിന്റെ വാടക നൽകാനും, കടം വാങ്ങിയ തുക തിരികെ നൽകാനും പണമില്ലാത്തതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























