അശ്ലീലച്ചിത്രങ്ങളോടു അമിതമായ ആസക്തി; ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ്: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി യുവതികൾ

പാലക്കാട് ഒന്നിലധികം വിവാഹം കഴിച്ചു തട്ടിപ്പ് നടത്തിയ പ്രതിക്കെതിരെ പരാതിയുമായി യുവതികൾ. ഒന്നിലധികം വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് മാനേജര്‍ക്കെതിരെയാണ് പരാതിയുമായി യുവതികൾ രംഗത്ത് എത്തിയത്. മാത്രമല്ല പാലക്കാട് ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിയായ സി.എച്ച് സലീമിനെതിരെയാണ് കോഴിക്കോട്, പാലക്കാട് സ്വദേശിനികള്‍ പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.
അതേസമയം വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകളെ ലക്ഷ്യമിട്ട് പുനര്‍വിവാഹം നടത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതിയിൽ പറയുന്നത്. നിലവിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഇയാള്‍ അഞ്ചിലധികം വിവാഹം കഴിച്ചിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്താല്‍ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വകവരുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.
ഇപ്പോൾ സലീം മുണ്ടൂർ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. നേരത്തെ പരസ്ത്രീ ബന്ധത്തെ തുടർന്നാണ് ഇയാളുമായി വേർപിരിഞ്ഞത്. അശ്ലീലച്ചിത്രങ്ങളോടു അമിതമായ ആസക്തിയാണ് ഇയാൾക്കെന്നും കോഴിക്കോട് സ്വദേശിനിയായ യുവതി അറിയിച്ചു.
https://www.facebook.com/Malayalivartha

























