കടുപ്പിച്ച് ഹൈക്കോടതി കെഎസ്ആര്‍ടിസിയ്ക്ക് വൻ തിരിച്ചടി! പിണറായിയെ തൂക്കിയെറിഞ്ഞു ; കെഎസ്ആര്‍ടിസിയ്ക്ക് പ്രത്യേക പരിഗണനയില്ല; നിയമം എല്ലാവര്‍ക്കും ബാധകം; ബസുകളിലെ പരസ്യങ്ങള്‍ ഉടന്‍ നീക്കം ചെയ്യണം

വടക്കഞ്ചേരി ബസപകടത്തിനു പിന്നാലെ കടുപ്പിച്ച് ഹൈകോടതി. പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് പറഞ്ഞ കോടതി നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാത്രമല്ല കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലും പരസ്യം വേണ്ട. ഇപ്പോൾ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
അതേസമയം ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























