ഒന്ന് പോടോ ഹേ !കോർ കമ്മിറ്റിയിലേക്ക് ഇല്ല! സുരേന്ദ്രനോട് സുരേഷ്‌ഗോപി ലക്ഷ്യം ഇതാണ് ; സുരേഷ് ഗോപി ഒരുകാരണവശാലും ബിജെപിയില്‍ നിന്ന് അകലരുതെന്ന് നിര്‍ബന്ധം; പതിമൂന്നംഗ കോര്‍കമ്മിറ്റി വിപുലീകരിക്കാന്‍ കേന്ദ്രനേതൃത്വം

സുരേന്ദ്രന്റെ സ്വപ്‌നങ്ങൾ പൊളിച്ച് സുരേഷ് ഗോപി. ബിജെപി സംസ്ഥാന നേതൃസ്ഥാനത്തേക്ക് വരാന്‍ സുരേഷ് ഗോപി വിമുഖത അറിയിച്ചതായി സൂചന വരുന്നത്. രാജ്യസഭയിലേക്ക് ഒരവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിച്ചു.
അതേസമയം കോര്‍കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല. നിലവിൽ രാജ്യസഭയില്‍ വിവിധ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലാണ് സുരേഷ് ഗോപിക്ക് താല്‍പര്യം.
എന്നാൽ നാമനിര്‍ദേശം ചെയ്ത അംഗമെന്ന നിലയിൽ ആറുവർഷം നാടിനായി ചെയ്ത കാര്യങ്ങൾ കൂടി വിലയിരുത്തുന്നതാണ്. ഇതിനു ശേഷം ഒരവസരം കൂടി നല്‍കിയാല്‍ സസന്തോഷം സ്വീകരിക്കുമെന്നും അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. തുടങ്ങിവച്ച വികസന പദ്ധതികൾ പൂർത്തിയാക്കാനാണ് ഒരവസരം കൂടി തേടുന്നത്. കലാകാരന്‍ എന്ന നിലയിലുള്ള രാജ്യസഭാംഗത്വമാണ് സുരേഷ് ഗോപിയുടെ മനസില്‍.
https://www.facebook.com/Malayalivartha

























