ഇല്ല ഞങ്ങൾ മരിച്ചിട്ടില്ല! ഞങ്ങൾ എവിടേക്കും പോകുന്നില്ല... ഞങ്ങൾക്ക് ഇപ്പോൾ 30 വയസ്സ് തികയുകയാണ്...' 90-കളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ! കാർട്ടൂൺ നെറ്റ്‌വർക്ക് നിർത്താൻ പോവുകയാണെന്ന് പ്രചാരണം; സത്യാവസ്ഥ തുറന്ന് പറഞ്ഞ് കാർട്ടൂൺ നെറ്റ്‌വർക്ക്

90-കളിലെ കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ. കാർട്ടൂൺ നെറ്റ്‌വർക്ക് നിർത്താൻ പോകുന്നു എന്ന വാർത്തകൾക്ക് മറുപടിയുമായി അതികൃതർ രംഗത്ത് എത്തിയിരിക്കുകയാണ്. കാർട്ടൂൺ നെറ്റ്‌വർക്ക് നിർത്താൻ പോവുകയാണെന്ന വാർത്ത വളരെ സങ്കടത്തോടെയാണ് ഏവരും കേട്ടത്. വാർണർ ബ്രദേഴ്‌സുമായുള്ള ലയന വാർത്തകൾക്ക് പിന്നാലെയാണ് ചാനൽ നിർത്താൻ പോവുകയാണെന്ന പ്രചാരണം പടർന്നത്. സമൂഹമാദ്ധ്യമങ്ങളിലെല്ലാം തന്നെ ഇതേക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞതോടെ സംഭവത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് കാർട്ടൂൺ നെറ്റ്‌വർക്ക് നേരിട്ട് രംഗത്തെത്തിയിരുന്നു.
‘ഇല്ല ഞങ്ങൾ മരിച്ചിട്ടില്ല, ഞങ്ങൾക്ക് ഇപ്പോൾ 30 വയസ്സ് തികയുകയാണ്. ഞങ്ങൾ എവിടേക്കും പോകുന്നില്ലെന്ന്, ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട് പറയാൻ ആഗ്രഹിക്കുകയാണ്. പുതിയ പുതിയ കാർട്ടൂണുകൾ കണ്ടെത്താനുള്ള ഞങ്ങളുടെ എക്കാലത്തേയും പ്രചോദനം നിങ്ങളായിരുന്നു. മികച്ച കാർട്ടൂണുകളുമായി ഞങ്ങൾ ഇനിയും വരുമെന്നും’ എന്ന് ചാനലിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു.
അതേസമയം ചാനലിന്റെ പ്രസ്താവന പുറത്ത് വന്നതോടെ ആരാധകരിൽ പലരും അവരുടെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ കാർട്ടൂൺ നെറ്റ്‌വർക്ക് ചാനലിന്റെ 26 ശതമാനം ജീവനക്കാരെ വാർണർ ബ്രോസ് ടെലിവിഷൻ പിരിച്ചുവിട്ടുവെന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. കമ്പനിയിൽ മികച്ച രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി പുതിയ ജീവനക്കാരേയും ഇവർ തേടുകയാണ് അധികൃതർ.
https://www.facebook.com/Malayalivartha

























