ഗവർണ്ണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് രാജ് ഭവൻ

ഗവർണ്ണറുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് രാവിലെയോടെയാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഗവർണ്ണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് നീക്കം. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്നാണ് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
"ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് " എന്ന് ട്വിറ്റര്‍ പോസ്റ്റില്‍ ഗവര്‍ണര്‍ക്ക് വേണ്ടി രാജ് ഭവന്‍ പിആര്‍ഒ അറിയിച്ചു. രണ്ടു ലക്ഷത്തോളം ആൾക്കാർ അദ്ദേഹത്തെ ഫേസ്ബുക്കിൽ ഫോളോ ചെയ്യുന്നുണ്ട്.
ഗവർണർ അവസാനമായി പോസ്റ്റ് ചെയ്തത് സ്വാമി മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ സർവ്വ മംഗളം പ്രോജക്ട് ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോകളാണ്ത് . ഗവർണർക്ക് വേണ്ടി രാജ്ഭവൻ പി ആർ ഓ ആണ് ഈ ഫോട്ടോകൾ എല്ലാം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്നത്.
എന്നാൽ ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം മറ്റു പല വീഡിയോകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാണുവാൻ സാധിക്കുന്നത്. ഇരുമ്പ് പാത്രങ്ങളിൽ തുളയിടുന്ന ടെക്നിക്കുകൾ ആണ് ഇപ്പോൾ അപ്‌ലോഡ് ആയിരിക്കുന്ന ഒരു വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത് വാട്ടർ ഐസൊലേഷൻ ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ്. .
ആഡംബര വീടുകൾക്ക് ആളുകൾ എങ്ങനെ പ്ലാസ്റ്റർ സീലിങ്ങുകൾ നിർമ്മിക്കുന്നു എന്ന് കാണിക്കുന്ന വേറൊരു വീഡിയോയും ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയർ ചെയ്യപ്പെട്ടിരിക്കുകയാണ്. എന്തായാലും ഹാക്കറേ പിടികൂടാൻ ഉള്ള തീവ്ര ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞുഗവർണറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നത് അക്ഷരാർത്ഥത്തിൽ നടക്കുന്ന ഒരു വിവരം തന്നെയാണ്.
അതേസമയം കഴിഞ്ഞ ദിവസം നിർണായകമായ ചില ബില്ലുകളിൽ ഒപ്പിട്ടിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാത്രമല്ല ചില ഓർഡിനൻസുകൾ അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. പകര്‍ച്ചവ്യാധി പ്രതിരോധനടപടികള്‍ക്ക് നിയമപ്രാബല്യം നല്കാനുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചു. നിയമസഭയില്‍ അവതരിപ്പിച്ച പൊതുജനാരോഗ്യ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലായതിനാല്‍ നിലവില്‍ നിയമമില്ലെന്ന സാഹചര്യമായിരുന്നു.
https://www.facebook.com/Malayalivartha

























