Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

മുതലമടയിൽ വിവാഹം കഴിഞ്ഞ് 24മണിക്കൂറിനുള്ളിൽ നവവധുവിന്റെ മരണം: ഉള്ളിൽ വിഷപ്പൊടി... അടിമുടി ദുരൂഹത

02 NOVEMBER 2022 05:25 PM IST
മലയാളി വാര്‍ത്ത

വിവാഹപ്പിറ്റേന്ന് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. വിഷപ്പൊടി ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാലക്കാട് ജില്ലയിലെ മുതലമടയിലാണ് സംഭവം. ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനിയെ (22) ആണ് തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തമിഴ്നാട് പൊള്ളാച്ചി കാളിയാപുരത്തെ കെവിനുമായി ഞായറാഴ്ച ആയിരുന്നു നന്ദിനിയുടെ വിവാഹം നടന്നത്. വിവാഹാനന്തരം അന്നു തന്നെ നന്ദിനി, ഭര്‍ത്താവ് കെവിന്‍റെ കാളിയാപുരത്തെ വീട്ടിലേക്ക് പോയി. അന്ന് തന്നെ ഇവര്‍ ചെമ്മണാംപതിയില്‍ തിരിച്ചെത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് നന്ദിനി തോട്ടത്തിന്‍റെ ഭാഗത്തേക്ക് പോയി. എന്നാല്‍, ഏറെ നേരം കഴിഞ്ഞും നന്ദിനി തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ ശ്മശാനത്തിന് അടുത്തായി നന്ദിനിയെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് വിഷപ്പൊടി കണ്ടെത്തിയത്. വിവാഹപ്പിന്നേറ്റ് തന്നെ നവവധു ആത്യഹത്യ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിഷപ്പൊടി അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്.

നന്ദിനിയും കുടുംബവും പൊള്ളാച്ചി ഉടയകുളം സ്വദേശികളാണ്. നന്ദിനിയുടെ അച്ഛന്‍ പഴനിസ്വാമി ജോലിക്ക് നില്‍ക്കുന്ന ചെമ്മണാംപതിയിലെ തോട്ടത്തില്‍ വച്ചായിരുന്നു നന്ദിനിയുടെയും കെവിന്‍റെയും വിവാഹം. വിവാഹത്തിന് പിന്നാലെ നവവധു മരിക്കാനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്ന് ചിറ്റൂര്‍ ഡിവൈഎസ്പി സി സുന്ദരന്‍ പറഞ്ഞു. അന്വേഷണ ചുമതല കൊല്ലപ്പോട് എസ് ഐ സി ബി മധുവിനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നന്ദിനിയുടെ ഇഷ്ട പ്രകാരമാണ് വിവാഹം നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അസ്വഭാവികമായി ഒന്നും ശ്രദ്ധയില്‍പെട്ടില്ല. യുവതിക്ക് മറ്റു പ്രശ്നങ്ങള്‍ ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. നന്ദിനിയുടെ വീട്ടില്‍ വെച്ച് തന്നെയായിരുന്നു വിവാഹം. വധുവിന്റെ വീട്ടിലായിരുന്നു ഇരുവരും തങ്ങിയത്. തിങ്കളാഴ്ച വൈകിട്ടോടെ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അവശനിലയില്‍ കണ്ടെത്തിയത്.

യുവതി മഞ്ഞ നിറത്തിലുള്ള വിഷം കഴിച്ചതിന്റെ ലക്ഷണമുണ്ടായിരുന്നു. വിഷം കഴിച്ച് മരിച്ചെന്നായിരുന്നു കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാൽ മകൾ ആത്മഹത്യ ചെയ്യില്ലെന്ന വാദമാണ് കുടുംബത്തിന്റേത്. മാവിൻ തോട്ടത്തിലെ തൊഴിലാളികളാണ് ഇവർ. വിവാഹം കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലായിരുന്നു നന്ദിനിയുടെ മരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (24 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (50 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (2 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (4 hours ago)

Malayali Vartha Recommends