Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കടമെടുത്ത് മുടിയുന്ന കേരളം: തുടർച്ചയായി സംസ്ഥാന സർക്കാർ ബജറ്റിന് അകത്തും, പുറത്തുമായി കടമെടുത്തത് വലിയ തുകകൾ: ക്ഷേമ പെൻഷൻ മുടങ്ങി...

02 NOVEMBER 2022 05:55 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സർക്കാർ തുടർച്ചയായി വലിയ തുകകളാണ് ബജറ്റിന് അകത്തും പുറത്തു നിന്നും കടം എടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ കടം 2017-ൽ 1,89,869 കോടി രൂപയായിരുന്നത് 2022-ൽ 3,39,939 കോടിയായി വർധിച്ചു. ഈ മാസത്തെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായി റിസർവ് ബാങ്ക് മുഖേന കടപ്പത്രമിറക്കി സർക്കാർ 2,000 കോടി രൂപയാണ് കേരളം സർക്കാർ വായ്പയെടുത്തത്.

23 വർഷത്തെ തിരിച്ചടവു കാലാവധിയിൽ 7.83% ആണ് പലിശ. സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ ഇതുവരെ സർക്കാരിനു വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തെ ക്ഷേമ പെൻഷൻ ഇൗ മാസം ആദ്യവാരമെങ്കിലും കൊടുത്തു തീർക്കേണ്ടതാണ്. കഴിഞ്ഞ 25ന് പെൻഷൻ അനുവദിച്ച് ഉത്തരവിറങ്ങേണ്ടതായിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. 3 മാസത്തെ പെൻഷൻ ഒരുമിച്ചു ക്രിസ്മസിനു നൽകാൻ കഴിയുമോ എന്ന ആലോചനയിലാണ് ഇപ്പോൾ സർക്കാർ.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണു സെപ്റ്റംബറിലെ ക്ഷേമ പെൻഷൻ മുടങ്ങിയത്. കഴിഞ്ഞ മാസത്തെ പെൻഷൻ കൂടി മുടങ്ങിയാൽ തുടർച്ചയായി 2 മാസം ക്ഷേമ പെൻഷൻ വിതരണം തടസ്സപ്പെടും. നിലവിൽ‌ 55 ലക്ഷം പേരാണ് 1600 രൂപ വീതമുള്ള ക്ഷേമ പെൻഷൻ വാങ്ങുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മൂന്നോ നാലോ മാസത്തെ പെൻഷൻ ഓണത്തിനും വിഷുവിനും ക്രിസ്മസിനും ഒരുമിച്ചു കൊടുക്കുന്നതായിരുന്നു രീതി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് വോട്ട് ലക്ഷ്യമിട്ട് പെൻഷൻ പ്രതിമാസം നൽകാൻ തീരുമാനിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെയുള്ള തീരുമാനമായിരുന്നു അതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ധനവകുപ്പ്. ഓരോ മാസവും ക്ഷേമ പെൻഷൻ നൽകാൻ 774 കോടി രൂപയാണ് വേണ്ടത്. സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും വിരമിച്ചവർക്കുള്ള പെൻഷനും നൽകാൻ പാടുപെടുമ്പോൾ ക്ഷേമ പെൻഷൻ ബാധ്യത കൂടി നിറവേറ്റാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ബജറ്റിനുപുറത്തുനിന്ന് കിഫ്ബി വഴി ഏതാണ്ട് 11,990 കോടി രൂപ 2021 സെപ്റ്റംബർവരെ കടമെടുത്തു എന്നാണ് സംസ്ഥാന പ്ലാനിങ്‌ ബോർഡിന്റെ ഇക്കണോമിക് റിവ്യൂ പറയുന്നത്. സാമൂഹികക്ഷേമ പെൻഷൻ വിതരണത്തിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് എന്ന സ്ഥാപനം വഴി ജൂൺ 2016 മുതൽ മേയ് 2022 വരെ 32,000 കോടി രൂപ കടമെടുത്തു എന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. സംസ്ഥാനത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കാനെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പതിവായി പണം കടമെടുക്കുന്നതെന്നാണ് പറയുന്നത്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ നല്ലൊരു പങ്കും നടത്തുന്നത് കിഫ്ബി വഴിയാണ്. കിഫ്ബിയുടെ പ്രധാന വരുമാനവും കടമെടുപ്പാണ്. അങ്ങനെ ശമ്പളം നൽകലും വികസനവും എല്ലാം കടമെടുത്താകുകയാണ് ഇപ്പോൾ.

52 ലക്ഷത്തോളം വ്യക്തികളാണ് നിലവിൽ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ കൈപ്പറ്റുന്നവർ. ഇവർക്കെല്ലാം ഇനിമുതൽ പെൻഷൻ ലഭിക്കണമെങ്കിൽ അവരുടെതായ പഞ്ചായത്തിൽ രണ്ട് രേഖകൾ സമർപ്പിക്കണം. അവിവാഹിതർ ആയ വ്യക്തികൾക്കും വിധവകൾ ആയ വ്യക്തികൾക്കും പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റും വിവാഹിതരല്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതായിരുന്നു. ഇവർക്ക് ഇത് വർഷം തോറും ആയിരുന്നു പുതുക്കേണ്ടിയിരുന്നത്.

എന്നാൽ ഇപ്പോഴത്തെ പുതിയ നിയമപ്രകാരം സംസ്ഥാനത്തുള്ള എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന എല്ലാ വ്യക്തികളും ഇക്കാര്യങ്ങൾ സമർപ്പിക്കണം. വികലാംഗ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ, അവിവാഹിത പെൻഷൻ,, കർഷക തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ ഇത്തരത്തിലുള്ള പെൻഷൻ വാങ്ങുന്നത് എല്ലാ വ്യക്തികളും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇനി മുതൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം വരുന്ന ഒരു വ്യക്തികൾക്കും പെൻഷൻ ലഭിക്കുകയില്ല. ഒരു ലക്ഷം രൂപയുടെ കീഴിലുള്ള വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമേ പദ്ധതിയിലൂടെ പെൻഷൻ ലഭിക്കുകയുള്ളൂ.

മാത്രമല്ല വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ സസ്പെൻഡും ചെയ്യുന്നതാണ്. സസ്പെൻഡ് ചെയ്ത പെൻഷൻ തുക പിന്നീട് ലഭിക്കുകയില്ല. ഇവർക്ക് പിന്നീട് സസ്പെൻഡ് പിൻവലിക്കണം എങ്കിൽ വരുമാനം സർട്ടിഫിക്കറ്റ് ആദ്യം ഹാജരാക്കേണ്ടി വരും.അതുകൊണ്ടുതന്നെ ഇപ്പോൾ തന്നെ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കുക. ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റിനുള്ള ഒപ്പം ആധാർ കാർഡിന്റെ കോപ്പിയും അടക്കമാണ് പഞ്ചായത്ത് ഓഫീസുകളിൽ സമർപ്പിക്കേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (12 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (4 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (5 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (10 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (10 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends