Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

പിണറായിക്ക് വാരിക്കുഴി വെട്ടി എച്ച്ആര്‍ഡിഎസ് സ്വപ്‌നയുടെ മിഷന്‍ സക്‌സസ്സ്...ഇനി അഴിയെണ്ണാം

02 NOVEMBER 2022 09:10 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണക്കടത്തു കേസില്‍ കേന്ദ്ര സര്‍ക്കാരിനുമേലും അന്വേഷണ ഏജന്‍സികള്‍ക്കുമേലും സമ്മര്‍ദ്ധം ഏറുകയാണ് പിണറായി വിജയനെതിരെ വിവിധ തലങ്ങളിലാണ് കേന്ദ്രത്തിന് പരാതി ലഭിക്കുന്നത്. ഇത്രയും അധികം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് നേരെ ഒരു നീക്കവും ഉണ്ടാകുന്നില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ മാത്രമല്ല സ്വപ്‌നയുടെ ആരോപണങ്ങളിലുള്‍പ്പെട്ടിട്ടുള്ള മറ്റു സിപിഎം നേതാക്കള്‍ക്കെതിരെയും നടപടി വേണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ഇന്ന് എച്ച് ആര്‍ഡിഎസ് നടത്തിയ വാര്‍ത്താ സമ്മേളനം പിണറായിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. എങ്ങനെയെങ്കിലും ഈ ചര്‍ച്ചകള്‍ തേച്ച് മാച്ച് കളയാന്‍ പുതിയ ഓരോന്നും പൊക്കിക്കൊണ്ടു വരുന്നതിനിടയിലാണ് പുട്ടിന് പീര ഇടുന്നത് പോലെ വീണ്ടും വീണ്ടും സ്വര്‍ണക്കടത്തും സ്വപ്‌നയും കയറി വരുന്നത്. ഇത് മുഖ്യന് ഉണ്ടാക്കുന്ന ക്ഷീണം ചെറുതൊന്നുമല്ല. ഗവര്‍ണറെ ചൊറിഞ്ഞാണ് പിണറായി എപ്പോഴും ഇത്തരത്തിലുള്ള ആരോപണങ്ങളില്‍ നിന്നും രക്ഷപെടുന്നത്. ഇതിനിടയിലാണ് എച്ച് ആര്‍ഡിഎസ് പിണറായിക്ക് എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ എച്ച് ആര്‍ഡിഎസ് പറയുന്നപോലെ ഇഡി നീങ്ങിയാല്‍ പിണറായിക്ക് ഇതില്‍ പരം നാണക്കേടില്ലെന്നുള്ളതാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും അന്വേഷണ ഏജന്‍സികള്‍ വിവരശേഖരണമെങ്കിലും നടത്തണം. എന്തുകൊണ്ട് ഇതുവരെയും അതുണ്ടായില്ലെന്ന ആരോപണമാണ് എച്ച്ആര്‍ഡിഎസ് ഉയര്‍ത്തുന്നത്. ഇങ്ങനെ ഒരു വിവര ശേഖരണം ഉണ്ടായാല്‍ പോലും മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിക്കിത് വന്‍ നാണക്കേടാണ്. കൂടാതെ ജനങ്ങളുടെ മനസ്സില്‍ സ്വര്‍ണ്ണക്കടത്തില്‍ പിണറായിയും പ്രതിയാണെന്ന് ഊട്ടിയുറപ്പിക്കപ്പെടും. എന്തായാലും ഏജന്‍സികളുടെ അലംഭാവത്തിനെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ഡല്‍ഹിയില്‍ പറഞ്ഞു. മറുപടിക്കായി 15 ദിവസം കാക്കും. തുടര്‍നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അജി കൃഷ്ണന്‍ പറഞ്ഞു.

ലൈഫ് മിഷന്‍ കേസിലെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ പേരുണ്ട്. കേസില്‍ പ്രതിയായ എം. ശിവശങ്കരന്റെ മൊഴിയിലും മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശം ഉണ്ട്. ഇത്രയൊക്ക വിവരങ്ങള്‍ ലഭ്യമായിട്ടും മുഖ്യമന്ത്രിയില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ എന്തുകൊണ്ട് വിവരങ്ങള്‍ ആരായുന്നില്ലെന്നും അജി കൃഷ്ണന്‍ ചോദിച്ചു. സ്വര്‍ണക്കടത്തുകേസ് സിബിഐ ഏറ്റെടുക്കണമെന്നും അന്വേഷണ ഏജന്‍സികളും പ്രതികളും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും അജി കൃഷ്ണന്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്നയ്ക്ക് ജോലി നല്‍കിയതോടെയാണ് എച്ച്ആര്‍ഡിഎസ് വിവാദങ്ങളില്‍ കുടുങ്ങിയത്.

വാര്‍ത്താസമ്മേളനത്തില്‍ അജി കൃഷ്ണനൊപ്പം മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാനും പങ്കെടുത്തു. എസ്എന്‍സി ലാവ്!ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതി റജിസ്ട്രിക്കു പങ്കുണ്ടെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി വിജയ് സാഖറെയുടെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്കുള്ള ഡപ്യൂട്ടേഷന്‍ നിയമനവും സംശയാസ്പദമാണെന്ന് ഷാജഹാന്‍ ആരോപിച്ചു.

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്.

അതേസമയം സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളില്‍ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. സിപിഎം നേതാക്കള്‍ക്കെതിരെ കുരുക്കൊരുക്കി ശോഭ സുരേന്ദ്രന്‍ നിര്‍ണായക നീക്കമാണ് നടത്തിയിരിക്കുന്നത്.

തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്‍, പി.ശ്രീരാമകൃഷ്ണന്‍, എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയ്ക്ക് ശോഭാ സുരേന്ദ്രന്‍ കത്ത് നല്‍കി. സ്വപ്ന നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് നേരത്തെ കേന്ദ്ര വനിത ശിശു ക്ഷേമ മന്ത്രിയേയും ശോഭ സുരേന്ദ്രന്‍ കാണുകയുണ്ടായി. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെട്ട മാധ്യമ വാര്‍ത്തകളും ശോഭ സുരേന്ദ്രന്‍ വനിതാ കമ്മീഷന് കൈമാറിയിട്ടുണ്ട്.

ദേശീയ വനിതാ കമ്മീഷന്‍ അടിയന്തര നടപടി ഉറപ്പ് നല്‍കി എന്ന് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിഴിക്കോട്ടുണ്ട്. നേതാക്കള്‍ക്ക് എതിരെ പീഡന കുറ്റം ചുമത്തി കേസെടുക്കുക, കേരളത്തിലെ സ്ത്രീകളെ വേട്ടയാടുന്ന അധികാരത്തിലിരിക്കുന്നവര്‍ എത്ര ഉന്നതരായാലും നിയമ നടപടി സ്വീകരിക്കണം, തുടങ്ങിയ ആവസ്യങ്ങളാണ് ശോഭ സുരേന്ദ്രന്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. കൊള്ള നടത്തുന്നവരാണ് കേരളത്തില്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നത് എന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (14 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (3 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (4 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (6 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (10 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (10 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (11 hours ago)

Malayali Vartha Recommends