മൂന്നാമത്തെ ഇരയ്ക്കായി ആറുലക്ഷം; ഷാഫി തിരച്ചിൽ തുടങ്ങിയിരുന്നു ; ലൈലയുടെ ജാമ്യാപേക്ഷ തള്ളി

ഇലന്തൂർ നരബലി പോലീസ് കണ്ടെത്തിയില്ലായിരുന്നെങ്കിൽ മൂന്നാമതും ഒരു കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി. ഇതിനായി ഷാഫി ആറുലക്ഷം രൂപ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയില്‍ വാങ്ങിയിരുന്നു. ആദ്യം 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ഷാഫിയുടെ മൊഴി. സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പോലീസിന് ലഭിക്കുന്നതിന് മുമ്പായിരുന്നു അത്. കൂടുതൽ അന്വേഷണത്തിലാണ് ഷാഫി വൻ തുക വാങ്ങിയ കാര്യം സമ്മതിച്ചത്.
സിദ്ധനെക്കൊണ്ട് പൂജ നടത്തിയാല്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരില്‍ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. പിന്നെയും പണം വേണമെന്ന് ഷാഫിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.
മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലില്‍ ഷാഫി സമ്മതിച്ചതായിയാണ് സൂചന നല്‍കിയതായാണ്. ഇതിയോടെ പത്മയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കില്‍ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്ന് പോലീസിന് സൂചന കിട്ടി. മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
മൂന്നാം പ്രതി ലൈല ജാമ്യാപേക്ഷയുമായി എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെ സമീപിച്ചെങ്കിലും കോടതി തള്ളി.ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈലയുടെ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. റോസ്ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേര്‍ന്നാണ്. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
https://www.facebook.com/Malayalivartha





















