ജലാശയങ്ങളുടെ ആഴങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ക്ക് രക്ഷകനായിരുന്ന നീന്തല്‍ വിദഗ്ദ്ധന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിട പറഞ്ഞു.... ഒഴുക്കില്‍പ്പെട്ട യുവാവിനായി തെരച്ചില്‍ നടത്തുമ്പോഴാണ് സംഭവം

ജലാശയങ്ങളുടെ ആഴങ്ങളില്‍ ഒട്ടേറെ ജീവനുകള്‍ക്ക് രക്ഷകനായിരുന്ന നീന്തല്‍ വിദഗ്ദ്ധന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വിട പറഞ്ഞു.... ഒഴുക്കില്‍പ്പെട്ട യുവാവിനായി തെരച്ചില്‍ നടത്തുമ്പോഴാണ് സംഭവം
ഷൊര്‍ണൂര്‍ തെരുവില്‍ നമ്പന്‍തൊടി രാമകൃഷ്ണന്‍(62) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ ചെറുതുരുത്തി സ്വദേശി ഫൈസലിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് രാമകൃഷ്ണന്‍ ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തി.
അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം പത്തുമിനിറ്റോളം ഫൈസലിനായി രാമകൃഷ്ണന്‍ വെള്ളത്തില്‍ മുങ്ങി തിരച്ചില്‍ നടത്തി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കരയിലേക്ക് തിരിച്ചു കയറി. ശേഷം രാമകൃഷ്ണനെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ ചെറുതുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
നീന്തുന്നതിനിടെ ഫൈസല്‍ പുഴയില്‍ മുങ്ങിപോകുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറരവരെ ഫൈസലിനായി അഗ്നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചില്‍ വ്യാഴാഴ്ച രാവിലെയും തുടരുമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
അതേസമയം വെള്ളത്തില്‍ മുങ്ങിപ്പോകുന്നവരെ രക്ഷപ്പെടുത്താന്‍ പോലീസുള്‍പ്പെടെയുള്ളവര്‍ ആശ്രയിച്ചിരുന്നയാളാണ് മരിച്ച രാമകൃഷ്ണന്‍. കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു.
"
https://www.facebook.com/Malayalivartha






















