ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ 16 കോടിയായി നിശ്ചയിച്ചു.... ടിക്കറ്റിന് വില 400 രൂപ... വില്പന ഈ മാസം 20 മുതല്‍

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി ഓണം ബംപര്‍ സൂപ്പര്‍ ഹിറ്റായതോടെയാണ് ക്രിസ്മസ് ബമ്പറും 25 കോടിയാക്കാമെന്ന് വകുപ്പ് നിര്‍ദ്ദേശിച്ചെങ്കിലും 16 കോടിയായി നിശ്ചയിച്ചു. ക്രിസ്മസ് -ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റിന് 400 രൂപയാണ് വില. നറുക്കെടുപ്പ് ജനുവരി 19ന്. 10 സീരീസുകളിലായി 90 ലക്ഷം ടിക്കറ്റ് അച്ചടിക്കും.
മൂന്നു വര്‍ഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും.10 കോടിയുടെ പൂജാ ബംപര്‍ നറുക്കെടുപ്പ് ദിവസമായ ഈ മാസം 20ന് ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ വില്പന ആരംഭിക്കും.
16 കോടിയില്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള കിഴിവുകള്‍ കഴിഞ്ഞ് 10.08 കോടി രൂപ വിജയിക്ക് കിട്ടും. കഴിഞ്ഞ ക്രിസ്മസ് ബംപര്‍ ടിക്കറ്റ് 47,40,000 അച്ചടിച്ചതില്‍ 4,000 മാത്രമാണ് ബാക്കിവന്നത്. മറ്റ് സമ്മാനങ്ങള്‍രണ്ടാം സമ്മാനം - 10 ലക്ഷം വീതം 10 പേര്‍ക്ക്മൂന്നാം സമ്മാനം - 1 ലക്ഷം വീതം 20 പേര്‍ക്കും ലഭ്യമാകും.
"
https://www.facebook.com/Malayalivartha





















