സംസ്ഥാന സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്നു തുടക്കം... ഇന്നു രാവിലെ 10 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച്

സംസ്ഥാന സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റെ പ്രക്ഷോഭ പരിപാടികള്‍ക്ക് ഇന്നു തുടക്കം കുറിക്കും. 'പൗരവിചാരണ' എന്ന പേരിലാണ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ പ്രക്ഷോഭ പരിപാടികള്‍ നടത്തുക. പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടമായി ഇന്നു രാവിലെ 10 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് മാര്‍ച്ചുകള്‍ സംഘടിപ്പിക്കുക. പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി നിര്‍വഹിക്കും.
പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.
സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വാഹന പ്രചരണ ജാഥകള്‍ നവംബര്‍ 20 മുതല്‍ 30 വരെ സംഘടിപ്പിക്കും.
ഡിസംബര്‍ രണ്ടാം വാരത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന 'സെക്രട്ടേറിയറ്റ് വളയല്‍' സമരം മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി .
"r
https://www.facebook.com/Malayalivartha























