കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി നന്ദ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍....

കാഞ്ഞങ്ങാട്ട് കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് സി.കെ. നായര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥിനിയായ നന്ദ ഒക്ടോബര്‍ 31നാണ് ആത്മഹത്യ ചെയ്തത്.
വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു മൃതദേഹം കണ്ടത് . മരിക്കുന്നതിന് മുമ്പ് നന്ദ, ഷുഹൈബിനെ വീഡിയോ കോള്‍ ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ കസ്റ്റഡിലായത്.
നന്ദയും ഷുഹൈബും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. അടുത്തിടെ ഇവരുടെ ബന്ധത്തില്‍ ഉലച്ചിലുണ്ടാകുകയും ഇതോടെ നന്ദയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഷുഹൈബ് ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും പോലീസ് .
സംഭവത്തില്‍ ഇന്നലെ രാത്രി തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























