ഭാര്യയുമായി എസ്‌ഐയുടെ കറക്കം; ഭർത്താവിനെ തല്ലുമെന്ന് ഭീഷണി ; പരാതിയിൽ എസ്‌ഐ യ്ക്ക് സസ്‌പെൻഷൻ, വകുപ്പു തല അന്വേഷണവും

വടകരയിൽ കുടുംബകലഹം പരിഹരിക്കാൻ എത്തിയ എസ്‌ഐ തന്റെ കുടുംബ ബന്ധം തകർക്കുന്നു എന്ന് ഗൃഹനാഥൻ. റൂറൽ എസ്‌പിക്ക് ലഭിച്ച പരാതിയിൽ കൽപറ്റ എസ്‌ഐ അബ്ദുൽ സമദിന് സസ്‌പെൻഷൻ. അച്ചടക്ക ലംഘനത്തിനും സ്വഭാവ ദൂഷ്യത്തിനുമാണ് ഡിഐജി രാഹുൽ ആർ.നായർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തത് വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
അബ്ദുൽ സമദ് എടച്ചേരി എസ്‌ഐ ആയിരിക്കുമ്പോൾ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിൽ എത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടു പോയതായും ചിത്രങ്ങൾ പകർത്തി വീടു വിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു. ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറൽ എസ്‌പിക്ക് പരാതിയിൽ പറയുന്നത് .ഇതിനെ തുടർന്ന് അന്വേഷണ വിധേയമായി അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലം മാറ്റി.
പക്ഷെ സ്ഥലം മാറ്റത്തിന് ശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്‌പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകിയിരുന്നു.
https://www.facebook.com/Malayalivartha
























