Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

നേപ്പാളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

03 NOVEMBER 2022 04:35 PM IST
മലയാളി വാര്‍ത്ത

കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ നേപ്പാളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൊച്ചി സിറ്റി പൊലീസ് കേന്ദ്രവിദേശകാര്യ മന്ത്രാലയം വഴി നേപ്പാൾ പൊലീസിന് വിവരം കൈമാറിയിരുന്നു. രാജ്യാന്തര കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട നിയമ തടസങ്ങൾ പരിഹരിച്ച് മാത്രമേ പ്രതിയെ കൊച്ചിയിൽ എത്തിക്കൂ. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതോടെ സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു പ്രതി.

ഇവർ ഒന്നര വർഷം മുൻപാണു മഹാരാഷ്ട്ര സ്വദേശികൾ എന്നു പരിചയപ്പെടുത്തി വീടു വാടകയ്ക്കെടുത്തത്. കൊല നടന്ന വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി മുമ്പ് നേപ്പാള്‍ സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുമായി റാം ബഹദൂര്‍ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു. സൗത്ത് എസ്.ഐ. ജെ.അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലും നേപ്പാളിലും അന്വേഷണം നടത്തുന്നത്. നേപ്പാളിൽനിന്ന് കൊച്ചിയിലത്തിയ റാം ബഹാദൂർ നാട്ടിലുള്ളവരുമായി അകലം പാലിച്ചിരുന്നു. ഒപ്പം കൊച്ചിയിലുള്ളവരുമായി കൂടുതൽ അടുക്കാതെയും ശ്രദ്ധിച്ചു. എന്നാൽ ഇയാൾ പതിവായി ഡൽഹിയിൽ പോയിരുന്നു. ഇവിടെ ആരെയാണ് സന്ദർശിച്ചിരുന്നത്. എന്തായിരുന്നു യാത്രയുടെ ഉദ്ദേശം തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇയാളെ നാട്ടിൽ എത്തിച്ചാൽ മാത്രമേ ഭഗീരഥിയെ കൊലപ്പെടുത്തിയ കാരണം വ്യക്തമാകൂ. യഥാർത്ഥ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കൊച്ചിയിൽ താമസിച്ചിരുന്ന റാം ബഹാദൂർ മറ്റൊരു നേപ്പാളി യുവതിക്കൊപ്പം കഴിഞ്ഞിരുവെന്ന സൂചനയും പോലീസിന് ലഭിച്ചിരുന്നു. ഇവരെ കാണാതായിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

ബംഗളൂരുവിൽ ജോലിചെയ്യുന്ന ഭാഗീരഥിയുടെ ബന്ധുക്കളായ രണ്ടു പേരെ കൊച്ചിയിലെത്തിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പൊലീസ് സംഘം നേപ്പാളിലേക്ക് പോയത്. ഭാഗീരഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റാം ബഹദൂർ ഇന്ത്യയിലെ ആധാർ കാർഡും പാൻ കാർഡും സ്വന്തമാക്കിയിരുന്നതായി പോലീസ്‌ കണ്ടെത്തി.

റാം ബഹദൂർ സ്ഥിരം സന്ദർശിച്ചിരുന്ന ഡൽഹി, ഉത്തരാഖണ്ഡ്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും അന്വേഷക സംഘം തിരച്ചിൽ നടത്തിയിരുന്നു. കൊല്ലപ്പെട്ട നേപ്പാൾ സ്വദേശിനി ഭഗീരഥി ധാമിയുടെ മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുകൊടുക്കുന്നത്‌ വൈകുമെന്നാണ് സൂചന. നേപ്പാളിലുള്ള അടുത്ത ബന്ധുക്കൾ ബുധനാഴ്ചയും മൃതദേഹം തിരിച്ചറിയാൻ എത്തിയില്ല. ഡി.എൻ.എ. പരിശോധന പൂർത്തിയാക്കി ഉറപ്പിച്ച ശേഷം മാത്രമേ ബന്ധുക്കൾക്ക്‌ കൈമാറൂ. മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു. ഇതിനാലാണ് ഡി.എൻ.എ. പരിശോധന നടത്തുന്നത്‌. ഭഗീരഥിയുടെ രണ്ട്‌ ബന്ധുക്കൾ ബെംഗളൂരുവിൽ നിന്ന്‌ എത്തിയിരുന്നു. എന്നാൽ, രക്തബന്ധമുള്ളവരുടെ ഡി.എൻ.എ. എടുത്ത്‌ പരിശോധിച്ചാൽ മാത്രമേ മരിച്ചത്‌ ഭഗീരഥിയാണെന്ന്‌ ഉറപ്പിക്കാനാകൂ. അതിനാൽ നേപ്പാളിലുള്ള മാതാപിതാക്കളോ സഹോദരങ്ങളോ എത്തണമെന്നാണ്‌ പോലീസ്‌ നിർദേശം.

ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വാടക വീടിനുള്ളിൽ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. യുവതി കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ് കെട്ടിയ നിലയിലായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. വീടിനുള്ളിൽ ഈച്ചയുണ്ടായിരുന്നുവെന്നും ആദ്യം ഇറച്ചി പഴകിയതാണെന്നാണ് കരുതിയതെന്നും നാട്ടുകാരൻ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (57 minutes ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (4 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (6 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (10 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends